കേരളത്തില്‍ ബി.ഡി.എസ്. കോഴ്‌സിലെ ഫീസ് എത്രയാണ്? ഗവണ്‍മെന്റ്, സ്വാശ്രയ കോളേജുകളില്‍ എത്ര റാങ്കുവരെയുള്ളവര്‍ക്ക് സീറ്റ് കിട്ടും?

അനുപമ, കാസര്‍കോട്

കേരളത്തില്‍ ബി.ഡി.എസ്. പ്രോഗ്രാം സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലും സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളേജുകളിലും ഉണ്ട്. 2021ലെ പ്രവേശനത്തിനു ബാധകമായ ഫീസ് ഇതുവരെ പ്രസിദ്ധപ്പടുത്തിയിട്ടില്ല.

2020ലെ പ്രവേശനത്തിന് ബാധകമായിരുന്ന വാര്‍ഷിക ഫീസ്: സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകള്‍  24,160 രൂപ. പ്രൈവറ്റ് സെല്‍ഫ് ഫിനാന്‍സിങ്‌ ഡെന്റല്‍ കോളേജുകള്‍ 3,21,300 രൂപ.

ഗവണ്മെന്റ്‌ ഡെന്റല്‍ കോളേജുകളിലും സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളേജുകളിലും 2020ല്‍ രണ്ട് റഗുലര്‍ അലോട്ട്‌മെന്റ് റൗണ്ടുകളാണ് നടന്നത്. അവയുടെ അടിസ്ഥാനത്തില്‍ രണ്ടാംറൗണ്ടിനു ശേഷമുള്ള സംസ്ഥാനതല അവസാന റാങ്കുകള്‍ വിവിധ കാറ്റഗറികളില്‍:

സ്റ്റേറ്റ് മെരിറ്റ് 4523 (സര്‍ക്കാര്‍ ഡെന്റല്‍) 21,644 (സ്വകാര്യ ഡെന്റല്‍). ഈഴവ: 6112-23,476, മുസ്‌ലിം: 5082-23,715, ബാക്‌വാഡ് ഹിന്ദു: 7891-22,224, ലാറ്റിന്‍ കാത്തലിക് ആന്‍ഡ് ആംഗ്ലോ ഇന്ത്യന്‍: 8572-26,385, ധീവര: 12,615-22,920, വിശ്വകര്‍മ: 5676-27,503, ബാക്‌വാഡ് ക്രിസ്ത്യന്‍: 8321-23,871, കുടുംബി: 24,035-40,018, കുശവന്‍: 14,792-29,051, എസ്.സി: 16,382-24,285, എസ്.ടി: 25,734 - 39,785.

റഗുലര്‍ റൗണ്ടുകള്‍ കഴിഞ്ഞ്, മോപ് അപ് റൗണ്ട് നടത്തി പ്രവേശനനടപടി പൂര്‍ത്തിയായപ്പോള്‍ ഇതിലും താഴെ റാങ്കുളളവര്‍ക്ക് ചില വിഭാഗങ്ങളില്‍ സംസ്ഥാനതലത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ട്. മറ്റ് ചിലതില്‍ മാറ്റം വന്നിട്ടില്ല. അവസാന റാങ്കുകള്‍ ഇങ്ങനെയായിരുന്നു:

സ്റ്റേറ്റ് മെരിറ്റ് 7029 (സര്‍ക്കാര്‍ ഡെന്റല്‍), 45,599 (സ്വകാര്യ ഡെന്റല്‍). ഈഴവ: 7086-43,809, മുസ്‌ലിം: 6632-43,446; പിന്നാക്ക ഹിന്ദു: 11,713- 39,172; ലാറ്റിന്‍ കാത്തലിക് ആന്‍ഡ് ആംഗ്ലോ ഇന്ത്യന്‍: 8572-41,248, ധീവര: 14,550-43,514, വിശ്വകര്‍മ: 9480 - 41,898, പിന്നാക്ക ക്രിസ്ത്യന്‍: 8321 - 41,869, കുടുംബി: 24035 - 42,519, കുശവന്‍: 14,792 - 42,521, എസ്.സി: 17,934 - 40,036, എസ്.ടി.: 25,734 - 39,785.

ഓരോ കോളേജിലെയും വിവിധ വിഭാഗങ്ങളിലെ അവസാന റാങ്ക് നില www.cee.kerala.gov.in, www.ceekerala.org എന്നീ സൈറ്റുകളില്‍ കിട്ടും.

Content Highlights:  BDS in Kerala admission and fees