ബി.ഡി.എസ്. കഴിഞ്ഞു. ഡെന്റല്‍ മേഖലയില്‍ തുടര്‍ന്നുപഠിക്കാന്‍ താത്പര്യമില്ല. ബി.ഡി.എസ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉന്നതപഠനത്തിന് മറ്റേതെല്ലാം അവസരങ്ങളുണ്ട്

ഷീല, കോഴിക്കോട്

:ബി.ഡി.എസ്. പൂര്‍ത്തിയാക്കിയവര്‍ക്ക് ആ മേഖലയില്‍നിന്നുമാറി പഠിക്കാന്‍ ഒട്ടേറെ പ്രോഗ്രാമുകളുണ്ട്.

•മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എം.പി.എച്ച്.) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, റായ്പുര്‍

•പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: (i) എപ്പിഡമോളജി ഓഫ് വൈറല്‍ ഹെപ്പറ്റൈറ്റിസ് ആന്‍ഡ് ലിവര്‍ ഡിസീസസ് (ii) ക്ലിനിക്കല്‍ റിസര്‍ച്ച് ഇന്‍ ലിവര്‍ ഡിസീസസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസ്, ന്യൂഡല്‍ഹി

•എക്‌സിക്യുട്ടീവ് പ്രോഗ്രാം ഇന്‍ പബ്ലിക് ഹെല്‍ത്ത് പോളിസി, ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ജോധ്പുര്‍

•മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (വിദൂരപഠനം) പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി

•പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ: (i) ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (ii) ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മുംബൈ

•ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഓണ്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (ഓണ്‍ലൈന്‍, നാലുദിവസം) മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് (എം.എസ്.എം.ഇ.) ട്രെയിനിങ് സെന്റര്‍

•പി.ജി. ഡിപ്ലോമ ഇന്‍ പേഷ്യന്റ് നാവിഗേഷന്‍ ഇന്‍ ഓങ്കോളജി ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ടിസ്സ് സംയുക്തപ്രോഗ്രാം

•പി.ജി. ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് എക്‌സിക്യുട്ടീവ് (i) ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (ii) ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മാനേജ്‌മെന്റ് (iii) ഹെല്‍ത്ത് പ്രൊമോഷന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ന്യൂഡല്‍ഹി (ഡിസ്റ്റന്‍സ് രീതിയില്‍)

•പിഎച്ച്.ഡി. ന്യൂറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്, െബംഗളൂരു

•പി.ജി. ഡിപ്ലോമ ഇന്‍ ബയോ ഇന്‍ഫര്‍മാറ്റിക്‌സ് (ഡിസ്റ്റന്‍സ്)ഒസ്മാനിയ സര്‍വകലാശാല

•പിഎച്ച്.ഡി. ബയോമെഡിക്കല്‍ സയന്‍സസ് ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (ഫരീദാബാദ്)

•എം.ടെക്. മെഡിക്കല്‍ ഡിവൈസസ്, എം.എസ്. (ഫാം) മെഡിക്കല്‍ ഡിവൈസസ്, എം.എസ്. (ഫാം) റെഗുലേറ്ററി അഫയേഴ്‌സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നിപര്‍)

•എം. ബയോടെക്‌നോളജി എയിംസ്, ന്യൂഡല്‍ഹി

•എം.എസ്‌സി. ബയോടെക്‌നോളജി ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് അപ്ലൈഡ് ബയോടെക്‌നോളജി (ഇബാബ്) െബംഗളൂരു

•എം.എസ്‌സി.: അനാട്ടമി, മെഡിക്കല്‍ ബയോഫിസിക്‌സ്, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്‍.) ചണ്ഡീഗഢ്

•മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം

•പിഎച്ച്.ഡി. ന്യൂക്ലിയര്‍ മെഡിസിന്‍, ഫിസിയോളജിഎയിംസ്, റായ്പുര്‍

•പി.ജി. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ന്യൂട്രീഷ്യന്‍ ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ (ഹൈദരാബാദ്)

•പിഎച്ച്.ഡി. ബയോളജി ഗ്രാജ്വേറ്റ് സ്‌കൂള്‍ അഡ്മിഷന്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്.

Content Highlights: Bachelor of dental surgery  and higher studies