ask expertകീം 2020ല്‍ ബി.എ.എം.എസ്. മോപ് അപ് റൗണ്ട് എന്നു തുടങ്ങും? എത്ര മോപ് അപ് റൗണ്ട് ഉണ്ടാവാനാണ് സാധ്യത?- അനുപമ, പാലക്കാട്

യുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അലോട്ട്‌മെന്റിന്റെ ഭാഗമായി ജനുവരി 27ന് പ്രസിദ്ധപ്പെടുത്തിയ മോപ് അപ് മൂന്നാംറൗണ്ട് ഫലം അനുസരിച്ച് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ബന്ധപ്പെട്ട സ്ഥാപനത്തില്‍ പ്രവേശം നേടേണ്ട അവസാന തീയതി ഫെബ്രുവരി എട്ട് ആയിരുന്നു.

അതിനുശേഷം, ആയുഷ് ഓള്‍ ഇന്ത്യ ക്വാട്ട കൗണ്‍സലിങ്ങില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ടു ചെയ്യുകയോ ജോയിന്‍ ചെയ്യാതിരിക്കുകയോ വഴി വന്നിട്ടുള്ള ഒഴിവുകള്‍, ബന്ധപ്പെട്ട സംസ്ഥാന കൗണ്‍സലിങ് അധികാരികള്‍ക്ക് (കേരളത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍) ഫെബ്രുവരി 11ന് കൈമാറുമെന്ന് ആയുഷ് യു.ജി. കൗണ്‍സലിങ് വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സീറ്റുകള്‍ ലഭിച്ച ശേഷം, കേരളത്തില്‍ ബി.എ.എം.എസ്. ഉള്‍പ്പടെയുള്ള ആയുഷ് കോഴ്‌സുകളുടെ അടുത്ത റൗണ്ട് അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കും എന്നാണ് കരുതേണ്ടത്.

ആയുഷ് യു.ജി. പ്രവേശനത്തിനുവേണ്ട നീറ്റ് യു.ജി. കട്ട് ഓഫ് പെര്‍സന്റൈല്‍ സ്‌കോര്‍ താഴ്ത്തിയതുവഴി, കേരളത്തില്‍ നേരത്തേ പ്രസിദ്ധപ്പെടുത്തിയ മെഡിക്കല്‍ അനുബന്ധ/ആയുര്‍വേദ റാങ്ക് പട്ടികകളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരെക്കൂടി പരിഗണിച്ചുകൊണ്ടായിരിക്കും അടുത്ത അലോട്ട്‌മെന്റ്. പുതിയതായി റാങ്ക് പട്ടികയില്‍ സ്ഥാനംലഭിച്ചവര്‍ക്ക് അടുത്തഘട്ടത്തില്‍ ഓപ്ഷന്‍ കൊടുക്കാനുള്ള സൗകര്യവും ഉണ്ടാകേണ്ടതാണ്.

അടുത്തറൗണ്ട് റഗുലര്‍ റൗണ്ട് ആയിരിക്കുമോ മോപ് അപ് റൗണ്ട് ആയിരിക്കുമോ എന്ന് അലോട്ട്‌മെന്റ് വിജ്ഞാപനം വരുമ്പോഴേ അറിയാന്‍ കഴിയൂ. ഈ റൗണ്ടിനുശേഷം എത്ര തുടര്‍/മോപ് അപ് റൗണ്ടുകള്‍ ഉണ്ടാകും എന്ന കാര്യത്തിലും പ്രവേശനപരീക്ഷാ കമ്മിഷണറാണ് തീരുമാനമെടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്യേണ്ടത്. അതിനായി കാത്തിരിക്കുക.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Ayush UG mop-up allotment, ayush admission