കൊമേഴ്സ് ബിരുദ വിദ്യാർഥിയാണ്. കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട് ചുരുങ്ങിയ കാലംകൊണ്ട് പഠിക്കാവുന്ന കോഴ്സുകൾ ചെയ്യാൻ താത്‌പര്യമുണ്ട്. എവിടെ ചെയ്യാം? -മനു, പാലക്കാട്

സ്കില്ലിങ് മേഖലയുമായി ബന്ധപ്പെട്ട് നിരവധി പരിശീലന പ്രോഗ്രാമുകൾ വിവിധ ഏജൻസികൾ നടത്തിവരുന്നുണ്ട്. വളരെ ചുരുങ്ങിയ കാലയളവിലൂടെ ഒരു സർട്ടിഫിക്കറ്റ് നേടാവുന്ന നിരവധി കോഴ്സുകൾ നടത്തുന്ന സ്ഥാപനമാണ് കേന്ദ്രസർക്കാരിന്റെ മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസി (എം.എസ്.എം.ഇ.)ന്റെ കീഴിലുള്ള എം.എസ്.എം.ഇ. ടെക്നോളജി ഡെവലപ്മെന്റ് സെന്ററുകൾ.

ഇപ്പോൾ ഈ കോഴ്സുകൾ പൊതുവേ ഓൺലൈനായാണ് നടത്തുന്നത്. വിവിധ ട്രെയിനിങ് സെന്ററുകൾ നടത്തിയിട്ടുള്ള / നടത്തുന്ന കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട ചില ഹ്രസ്വകാല കോഴ്സുകൾ:

* ജി.എസ്.ടി. പ്രാക്ടീഷണർ അഡ്വാൻസ്ഡ് * ജി.എസ്.ടി. അക്കൗണ്ടിങ് യൂസിങ് ടാലി * ജി.എസ്.ടി. പ്രാക്ടീഷണർ ട്രെയിനിങ് * ഡിജിറ്റൽ മാർക്കറ്റിങ് * ഇ കൊമേഴ്സ് ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ് * ബിക്കം എ ഡിജിറ്റൽ മാർക്കറ്റിങ് എക്സ്പർട്ട് * ബിക്കം ആൻ ഇ-കൊമേഴ്സ് സ്പെഷ്യലിസ്റ്റ് * ഇൻകം ടാക്സ് പ്രാക്ടീഷണർ ട്രെയിനിങ് * ബിക്കം ബിസിനസ് അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ എക്സ്പർട് * ബിക്കം ഫിനാൻഷ്യൽ അക്കൗണ്ടിങ് എക്സ്പർട്ട് - ടാലി ഇ.ആർ.പി. 9 * എക്സ്പോർട്സ് ആൻഡ് ഇംപോർട്സ് - പ്രൊസീജ്യുർ ആൻഡ് ഡോക്യുമൻടേഷൻ * എക്സ്പോർട് മാനേജ്മെന്റ് * എക്സ്പോർട്ട് ഇംപോർട്ട് മാനേജ്മെന്റ് * ഐ.എസ്.ഒ. 9001: 2015 ഇന്റേണൽ ഓഡിറ്റർ ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം ഐ.എസ്.ഒ. 9001: 2015 ലീഡ് ഓഡിറ്റർ സർട്ടിഫിക്കേഷൻ * ഇന്റേണൽ ഓഡിറ്റർ സർട്ടിഫിക്കേഷൻ പ്രോഗ്രാം * ഫിനാൻഷ്യൽ പ്ലാനിങ് ട്രെയിനിങ് * സ്റ്റാർട്ട് യുവർ ഓൺ ബിസിനസ് * പ്രോജക്ട് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ * പ്രോജക്ട് മാനേജ്മെന്റ് പ്രൊഫഷണൽ സർട്ടിഫിക്കേഷൻ * ഹൗ ടു സ്റ്റാർട്ട് യുവർ ഓൺ സ്റ്റാർട്ട് അപ് സ്റ്റോക്ക് ട്രേഡിങ് ട്രെയിനിങ് * ബിക്കം സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് എക്സ്പർട്ട് * ബിക്കം എ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് എക്സ്പർട്ട് * ബിക്കം എ റിയൽ എസ്റ്റേറ്റ് കൺസൽട്ടന്റ് * ബിക്കം എ സർട്ടിഫൈഡ് എച്ച്.ആർ. മാനേജ്മെന്റ് പ്രൊഫഷണൽ * ഡാറ്റാ അനലറ്റിക്സ് വിത്ത് എക്സൽ വിഷ്വലൈസേഷൻ * ബിക്കം ക്യാപ്പിറ്റൽ മാർക്കറ്റിങ് പ്രൊഫഷണൽ.

Content Highlights: Ask expert, Short term courses for commerce graduates