ask expertഎ.എഫ്.എം.സി.യില്‍ എം.ബി.ബി.എസ്. പ്രവേശനം കിട്ടിയാല്‍ പ്രവേശനസമയത്ത് ഫീസ്/തുക വല്ലതും കൊടുക്കേണ്ടിവരുമോ?

-വിനോദ്, തിരുവനന്തപുരം

ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജിലെ (എ.എഫ്.എം.സി.) എം.ബി.ബി.എസ്. കോഴ്‌സില്‍ പ്രവേശനം തേടുന്ന ഭാരതീയരില്‍നിന്ന് ട്യൂഷന്‍ ഫീസ് ഈടാക്കുന്നതല്ല. എന്നിരുന്നാലും പ്രവേശനസമയത്ത് വിവിധ ഇനങ്ങളിലായി ഒരു തുക നല്‍കേണ്ടിവരും. പ്രവേശന നിര്‍ദേശങ്ങളില്‍ ഇതു വ്യക്തമാക്കും.

2020-ലെ പ്രവേശനത്തിനു ബാധകമായിരുന്ന ഫീസുകള്‍ ഇപ്രകാരമായിരുന്നു:

• കോളേജ് ഫീസ് ആന്‍ഡ് ഡെപ്പോസിറ്റ്- 25,000 രൂപ (ഇതില്‍ അഡ്മിഷന്‍ ഫീസ്, സെക്യുരിറ്റി ഡെപ്പോസിറ്റ്, ബാരക് ഡാമേജ്, സിനിമ സബ്‌സ്‌ക്രിപ്ഷന്‍, കംപ്യൂട്ടര്‍ ക്ലബ്ബ്, ആന്വല്‍ കോളേജ് മാഗസിന്‍, സ്റ്റുഡന്റ്്സ് എയിഡ് ഫണ്ട്, മെയിന്റനന്‍സ് ഓഫ് കോമണ്‍ ഫെസിലിറ്റീസ്, സ്വിമ്മിങ് പൂള്‍, മെഡ് സൈന്‍ ക്ലബ്ബ്, ഐഡന്റിറ്റി കാര്‍ഡ്, കോളേജ് റെക്കോഡ്‌സ് ആന്‍ഡ് ഡോക്യുമെന്റേഷന്‍ ഫീസ്, സ്റ്റുഡന്റ്്സ് ഹാന്‍ഡ് ബുക്ക് എന്നീ ഇനങ്ങള്‍ക്കുള്ള ഫീസ് ഉള്‍പ്പെടുന്നു)

• അലൈഡ് ചാര്‍ജസ്- 42,500 രൂപ (ഇതില്‍ കോളേജ് യൂണിഫോം ചാര്‍ജസ്, ഹോസ്റ്റല്‍ ലിനന്‍ ആന്‍ഡ് കര്‍ട്ടന്‍സ് ചാര്‍ജസ്, ബൈസിക്കിള്‍ ചാര്‍ജസ് എന്നിവ ഉള്‍പ്പെടും)

• കാഡറ്റ്‌സ് മെസ് ചാര്‍ജസ്- 7200 രൂപ (മെസ് മെമ്പര്‍ഷിപ്പ് ഫീസ്, മെസ് ഡെപ്പോസിറ്റ് എന്നിവ ഉള്‍പ്പെടുന്നു)

• യൂണിവേഴ്‌സിറ്റി ഫീസ്- 2830 രൂപ (രജിസ്‌ട്രേഷന്‍ ഫീസ്, എലിജിബിലിറ്റി ഫീസ്, ഡെവലപ്മന്റ്് ഫീസ്, വെല്‍ഫെയര്‍ ഫണ്ട് ഉള്‍പ്പടെയുള്ള ഇനങ്ങള്‍ ഇതിലുണ്ട്) • എ.എഫ്.എം.സി. കാഡറ്റ്‌സ് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് സ്‌കീം പ്രീമിയം- 5500 രൂപ.

ഇപ്രകാരം അഞ്ച് ഇനങ്ങളിലായി 83,030 രൂപയാണ് 2020-ല്‍ പ്രവേശനസമയത്ത് അടയ്‌ക്കേണ്ടിയിരുന്ന മൊത്തം ഫീസ്.

ഇവയില്‍ ചില ഡെപ്പോസിറ്റുകള്‍ കോഴ്‌സു പൂര്‍ത്തിയാക്കുമ്പോള്‍ വ്യവസ്ഥകള്‍ക്കു വിധേയമായി തിരികെ ലഭിക്കാവുന്നതാണ്. ഈ വര്‍ഷത്തെ ഫീസ് എത്രയെന്ന് 2021-ലെ പ്രവേശന നിര്‍ദേശങ്ങളില്‍ വ്യക്തമാക്കും.