ask expertസാമ്പത്തിക സംവരണത്തിനുള്ള കുടുംബവരുമാനം കണക്കാക്കുമ്പോള്‍ ആരുടെയൊക്കെ വരുമാനം പരിഗണിക്കും? ഏതെങ്കിലും വരുമാനം ഒഴിവാക്കുമോ?
- സ്മിത, ഇടുക്കി

സാമ്പത്തിക സംവരണം സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (റൂള്‍സ്) വകുപ്പ് 12.2.2020-ല്‍ പുറപ്പെടുവിച്ച (എം.എസ്.) നമ്പര്‍ 2/2020 ഉത്തരവാണ് ഇക്കാര്യത്തില്‍ ഏറ്റവും പുതിയതായുള്ളത്.

അതനുസരിച്ച് കുടുംബം എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നവര്‍ ഇവരാണ്: അപേക്ഷകന്‍/അപേക്ഷക, മാതാപിതാക്കള്‍, 18 വയസ്സില്‍ താഴെ പ്രായമുള്ള സഹോദരന്‍/സഹോദരി, അപേക്ഷകന്‍/അപേക്ഷകയുടെ പങ്കാളി, 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, കുടുംബത്തെ ആശ്രയിച്ചു കഴിയുന്ന 18 വയസ്സിനു മുകളിലുള്ളവര്‍.

കുട്ടികള്‍ എന്നതില്‍, ദത്തെടുത്ത കുട്ടികളും ഉള്‍പ്പെടും.

കുടുംബ വാര്‍ഷികവരുമാനം കണക്കാക്കുമ്പോള്‍ ഒഴിവാക്കുന്ന വരുമാന ഇനങ്ങള്‍ ഇവയാണ് (i) മുനിസിപ്പാലിറ്റി/മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ പരിധി നിര്‍ണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളില്‍ നിന്നുള്ള കാര്‍ഷിക വരുമാനം (ii) സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ (iii) കുടുംബ പെന്‍ഷന്‍ (iv) തൊഴിലില്ലായ്മ വേതനം (v) ഉത്സവബത്ത (vi) വിരമിക്കല്‍ ആനുകൂല്യങ്ങള്‍ (vii) യാത്രാബത്ത

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: Annual Income Calculation for EWS Certificate