ask expertകേരളത്തില്‍ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ പ്രോഗ്രാമുകളിലെ ഫീസ് എത്രയാണ്?

സുചിത്ര, കൊല്ലം

കേരളത്തിലെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ പ്രോഗ്രാമുകളിലെ 2021'22 പ്രവേശനത്തിനു ബാധകമായ ഫീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രിത അലോട്ട്‌മെന്റിന്റെ ഭാഗമായുള്ള കൗണ്‍സലിങ് നടപടികള്‍ തുടങ്ങുമ്പോള്‍ ഫീസ് ഘടന പ്രഖ്യാപിക്കും.

2020 പ്രവേശനത്തിനു ബാധകമായിരുന്ന ഫീസ് ഇപ്രകാരം:

ഗവണ്‍മെന്റ് വിഭാഗം (ജി) കോളേജുകളിലെ വാര്‍ഷിക/സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് ഘടന: എം.ബി.ബി.എസ്.  വര്‍ഷം 26260 രൂപ, ബി.ഡി.എസ്  വര്‍ഷം 24160 രൂപ, ബി.എ.എം.എസ്.  വര്‍ഷം 12000 രൂപ, ബി.എച്ച്.എം.എസ്.  വര്‍ഷം 2087 രൂപ.

ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍, ബി.എസ്‌സി. (ഓണേഴ്‌സ്) ഫോറസ്ട്രി: സെമസ്റ്റര്‍ ഫീസ്  7500 രൂപ; ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്.  വര്‍ഷം 19,800 രൂപ. ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്  സെമസ്റ്റര്‍ ഫീസ് 6050 രൂപ.

സ്വകാര്യ സ്വാശ്രയ കോളേജുകള്‍ (എസ്) (വാര്‍ഷിക ട്യൂഷന്‍ ഫീസ്): എം.ബി.ബി.എസ്.  2020 നവംബര്‍ 11ലെ വിജ്ഞാപനപ്രകാരം കോളേജിനനുസരിച്ച് വര്‍ഷത്തില്‍ 6,32,800 രൂപ മുതല്‍ 7,65,400 വരെയാണ് ഫീസ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, വിദ്യാര്‍ഥികള്‍ നല്‍കേണ്ടിവന്നേക്കാവുന്ന പുതിയ ഫീസ് 2020 നവംബര്‍ 16 നും 18നും പ്രസിദ്ധപ്പെടുത്തി. അതനുസരിച്ച് വാര്‍ഷിക ഫീസ് കോളേജിനനുസരിച്ച് 7,65,000 രൂപ മുതല്‍ 20,70,000 രൂപ വരെയായിരുന്നു. ബി.ഡി.എസ്. 3,21,300 രൂപ, ബി.എ.എം.എസ്.  1,99,415 രൂപ, ബി. എസ്.എം.എസ്. 1,89,000 രൂപ, ബി.യു.എം.എസ്.  1,89,000 രൂപ.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ബി.എസ്‌സി. (ഓണേഴ്‌സ്) കോ ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ബി.എസ്‌സി. (ഓണേഴ്‌സ്) ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബി.ടെക്. ബയോടെക്‌നോളജി എന്നീ പ്രോഗ്രാമുകള്‍ 2020ല്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടിരുന്നില്ല.

Content Highlights: About the fees for medical and medical allied programs in Kerala