തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർഥികൾക്ക്‌ സ്കൂൾ/കോഴ്‌സ്‌ മാറ്റത്തിനുള്ള ട്രാൻസ്‌ഫർ റിസൾട്ട്‌ പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in എന്ന അഡ്‌മിഷൻ വെബ്‌സൈറ്റിലെ Higher Secondary(Vocational) Admission എന്ന പേജിൽ ‘Transfer allotment Results’ എന്ന ലിങ്കിൽ ട്രാൻസ്‌ഫർ റിസൾട്ട്‌ ലഭിക്കും.

ട്രാൻസ്‌ഫർ അലോട്ട്‌മെന്റ്‌ ലഭിച്ച കുട്ടികൾ പുതുതായി അലോട്ട്‌മെന്റ്‌ ലഭിച്ച സ്കൂളിൽ/കോഴ്‌സിൽ 26ന്‌ വൈകുന്നേരം നാലിന്‌ മുമ്പ്‌ സ്ഥിരപ്രവേശനം നേടണം. നിശ്ചിത സയമത്തിനുള്ളിൽ സ്ഥിരപ്രവേശനം നേടാത്ത കുട്ടികൾ പ്രവേശന പ്രക്രിയയിൽ നിന്നും പുറത്താകും.

Content Highlights: Vocational higher secondary admissions 2021