തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി ഓഗസ്റ്റിൽ നടത്തുന്ന സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂലായ് 31-ന് നാലുമണിക്കുമുൻപായി, പഠിച്ച സ്കൂളിൽ അപേക്ഷ നൽകണം.

പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ, വിദ്യാർഥി പഠിച്ച സ്കൂളിലെ പ്രിൻസിപ്പലിന് 31-നുമുൻപ് നൽകണം. ഇരട്ടമൂല്യനിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ പുനർമൂല്യനിർണയമുണ്ടാവില്ല.

Content Highlights: VHSE say examination application invited