ബി.വി.എസ്സി. ആൻഡ് എ.എച്ച്. പ്രോഗ്രാം 2020-ലെ പ്രവേശനത്തിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട അലോട്ട്മെന്റിന്റെ രണ്ടാം റൗണ്ട് ഫലം വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു.
മൊത്തം 235 സീറ്റുകളിൽ അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്. (യു.ആർ-177, ഒ.ബി.സി.-2, എസ്.സി.-41, എസ്.ടി.-15). വിവിധ വിഭാഗങ്ങളിൽ ദേശീയതലത്തിൽ അലോട്ട്മെന്റ് ലഭിച്ച അവസാന റാങ്കുകൾ ഇപ്രകാരമാണ്: യു.ആർ. -65,616, ഒ.ബി.സി. -58,666, എസ്.സി. -1,63,452, എസ്.ടി. -1,74,809.
കേരളത്തിലെ രണ്ടു വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളേജുകളിലെ ഈ റൗണ്ടിലെ അവസാന റാങ്കുകൾ ഇങ്ങനെയാണ്:
തൃശ്ശൂർ: യു.ആർ. -45,770; പൂക്കോട്: യു.ആർ. -47,240, എസ്.സി. -1,55,794, എസ്.ടി. -1,59,786. അലോട്ട്മെന്റ് ലഭിച്ചവർ ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം അലോട്ട് ചെയ്യപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക്: https://www.vcicounseling.nic.in.
Content Highlights: Veterinary UG Allotment second round published