വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ (വി.സി.ഐ.), രാജ്യത്തെ അംഗീകൃത വെറ്ററിനറി കോളേജുകളിലെ ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡ്രി (ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്.) പ്രോഗ്രാമിലേക്ക് നടത്തുന്ന അഖിലേന്ത്യാ ക്വാട്ട അലോട്ട്‌മെന്റ് നടപടികള്‍ ഡിസംബര്‍ 31ന് ആരംഭിക്കും.

ഈ പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കാണ് 2020-ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി. റാങ്ക് പരിഗണിച്ച്, വി.സി.ഐ. ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് നടത്തുന്നത്. ഇതിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ www.vcicounseling.nic.in വഴി നടക്കും.

കോളേജുകളുടെ പട്ടിക, സീറ്റ് ലഭ്യത, ഓണ്‍ലൈന്‍ കൗണ്‍സലിങ് സമയക്രമം, രജിസ്‌ട്രേഷന്‍ ഫീസ്, തുടങ്ങിയ വിവരങ്ങള്‍ക്ക്: www.vcicounseling.nic.in, www.dahd.nic.in, http://vci.dadf.gov.in

Content Highlights: Veterinary all India Quota allotment from December 31