യു.ജി.സി. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനുള്ള അപേക്ഷയിലെ തെറ്റുകള്‍ ഇപ്പോള്‍ തിരുത്താം. പരീക്ഷാര്‍ഥികള്‍ക്ക് എന്‍.ടി.എ. വെബ്‌സൈറ്റ് വഴി ഏപ്രില്‍ 14 വരെയാണ് ഇതിനുള്ള അവസരം ലഭിക്കുക. അപേക്ഷയില്‍ തെറ്റുള്ളവര്‍ക്ക് ntanet.nic.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണ്. 

മേയ് 15ന് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് എന്‍.ടി.എ. നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ 20 മുതല്‍ 28 വരെയാണ് ഇത്തവണ നെറ്റ് പരീക്ഷ നടക്കുക. കഴിഞ്ഞ തവണത്തേതില്‍നിന്ന് വ്യത്യസ്തമായി മൂന്ന് മണിക്കൂറുള്ള ഒറ്റ സെഷനിലാണ് പരീക്ഷ നടത്തുക. ഇത്തവണ സിലബസിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 

Read More: ക്യോട്ടോ പ്രോട്ടോകോള്‍, പ്രാചീന ഇന്ത്യയിലെ വിദ്യാഭ്യാസം: നെറ്റ് സിലബസിലെ മാറ്റങ്ങളറിയാം

Content Highlights: UGC NET 2019 Application Correction Window Now Open