തിരുവനന്തപുരം: ഉപരിപഠന സാധ്യതകളും തൊഴിലവസരങ്ങളും വിശദമാക്കുന്ന 'മാതൃഭൂമി തൊഴില്‍വാര്‍ത്ത ഉപരിപഠനം ഡയറക്ടറി 2021' പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പ്രകാശനംചെയ്തു. പ്ലസ്ടു വിദ്യാര്‍ഥിയും കഥാകൃത്തുമായ എ. ദേവദത്തന്‍ ആദ്യപ്രതി സ്വീകരിച്ചു. കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. സൂര്യ തങ്കപ്പന്‍ ചടങ്ങില്‍ സംബന്ധിച്ചു.

കോവിഡിനെ അതിജീവിച്ച 10 കരിയര്‍ മേഖലകളാണ് 'ഉപരിപഠനം ഡയറക്ടറി' മുഖ്യവിഷയമായി അവതരിപ്പിക്കുന്നത്. മെഡിസിന്‍നഴ്‌സിങ്പാരാമെഡിക്കല്‍ പഠനസാധ്യതകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്. പുതിയ ഓണ്‍ലൈന്‍ കോഴ്‌സുകളെക്കുറിച്ചും ഓണ്‍ലൈന്‍ പഠനം എളുപ്പമാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ലേഖനങ്ങളുണ്ട്.

'ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോക്കസ്' വിഭാഗത്തില്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയെ സമഗ്രമായി അവതരിപ്പിക്കുന്നു. പ്ലസ്ടു കഴിഞ്ഞ് തിരഞ്ഞെടുക്കാവുന്ന ഇന്റഗ്രേറ്റഡ് ഇന്റര്‍ ഡിസിപ്ലിനറി ഡ്യുവല്‍ ഡിഗ്രി കോഴ്‌സുകളെക്കുറിച്ചുള്ള ലേഖനവും പെട്ടെന്നൊരു തൊഴില്‍ നേടിയെടുക്കാന്‍ സഹായിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകളുടെ സമ്പൂര്‍ണ വിവരങ്ങളും ഇതിലുണ്ട്.

വില 200 രൂപ. 'മാതൃഭൂമി' ഏജന്റുമാരില്‍ നിന്നും പ്രമുഖ ബുക്സ്റ്റാളുകളില്‍ നിന്നും ലഭിക്കും.

ഉപരിപഠനം ഡയറക്ടറി വാങ്ങാം

Content Highlights: Thozhilvartha Uparipadanam Directory 2021 published