തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസല്‍ട്ട് ജൂലായ് 15ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസല്‍ട്ട് അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in -ലെ SUPPLIMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം.

അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ പ്രസ്തുത ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ 18ന് വൈകിട്ട് നാല് മണിക്ക് സ്ഥിരപ്രവേശനം നേടണം. സ്‌കൂളുകളില്‍ നിന്നും ഡാറ്റ എന്‍ട്രി / വെരിഫിക്കേഷന്‍ പിഴവുമൂലം അലോട്ട്‌മെന്റ് ലഭിക്കാതിരിക്കുന്നവരുടെയും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരസിക്കപ്പെട്ട അപേക്ഷകരുടെയും റീ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു.

വിദൂര സ്‌കൂളുകളില്‍ കോഴ്‌സുകളിലെ പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകര്‍ വെരിഫിക്കേഷന്‍ നടത്തിയ സ്‌കൂളില്‍ നിന്നും ഐ.സി.ടി. സെല്ലിലേക്ക് അയച്ചു കിട്ടിയതും കൂടാതെ വിഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ മറ്റ് സ്‌കൂള്‍/ കോമ്പിനേഷനിലേക്ക് മാറ്റം ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളും പരിഗണിച്ചുള്ള റീ-അലോട്ട്‌മെന്റ് റിസല്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

REALLOTMENT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ 18ന് വൈകിട്ട് നാലിന് മുമ്പ് സ്ഥിരപ്രവേശനം നേടണം.

അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് തുടര്‍ന്ന് നടക്കുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്കായി അപേക്ഷ പുതുക്കുന്നതിനുള്ള തുടര്‍ നിര്‍ദേശങ്ങള്‍ 20ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു