പനങ്ങാട്: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) വിവിധ എം. എസ്‌സി. കോഴ്‌സുകളിലും എം. ബി.എ. കോഴ്‌സിലും എസ്.സി., എസ്.ടി., മത്സ്യത്തൊഴിലാളികളുടെ മക്കള്‍ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി നവംബര്‍ 17ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

വിവിധ പി.ജി. കോഴ്‌സുകളില്‍ എന്‍.ആര്‍.ഐ. ക്വാട്ടയില്‍ ഒഴിവുള്ള സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വേക്കന്‍സി ലിസ്റ്റ് 16ന് യൂണിവേഴ്‌സിറ്റി വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.

താത്പര്യമുള്ളവര്‍ ബുധനാഴ്ച 11.30നു മുന്‍പായി പനങ്ങാടുള്ള കുഫോസ് ആസ്ഥാനത്ത് നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. കുഫോസിന്റെ പ്രവേശന പരീക്ഷ എഴുതാത്തവരെയും പരിഗണിക്കും. കുഫോസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍: 04842701085.

Content Highlights: Spot admission on Wednesday at Kufos