സ്‌പോട്ട് അഡ്മിഷന്‍

പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ഥ കാമ്പസിലെ എം.എസ്സി. നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി പ്രോഗ്രാം, 2021-22 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് റിസര്‍വേഷന്‍ മുസ്ലിം വിഭാഗത്തിന് ഒരുസീറ്റ് ഒഴിവുണ്ട്. അവരുടെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളെ പരിഗണിക്കും. ഡിസംബര്‍ ആറിന് രാവിലെ 10-ന് കോ-ഓര്‍ഡിനേറ്ററുടെ മുന്‍പാകെ ഹാജരാകണം. ഫോണ്‍: 0497-2806402,9847421467.

ടൈംടേബിള്‍

ഡിസംബര്‍ 17-ന് ആരംഭിക്കുന്ന 10-ാം സെമസ്റ്റര്‍ ബി. എ. എല്‍എല്‍.ബി. (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), മേയ് 2021 പരീക്ഷകളുടെ ടൈംടേബിളുകള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാവിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് - 2018 അഡ്മിഷന്‍ മുതല്‍), ഒക്ടോബര്‍ 2021 പരീക്ഷകള്‍ വിജ്ഞാപനം ചെയ്തു. ഡിസംബര്‍ 17 മുതല്‍ 20 വരെ പിഴയില്ലാതെയും ഡിസംബര്‍ 22 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. അപേക്ഷകളുടെ പകര്‍പ്പും ചലാനും ഡിസംബര്‍ 27-നകം സമര്‍പ്പിക്കണം. 2018 അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ (2009 - 2013 അഡ്മിഷനുകള്‍) മേഴ്‌സി ചാന്‍സ്, നവംബര്‍ 2019 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍.

ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബിരുദ (കോവിഡ് സ്‌പെഷ്യല്‍), എപ്രില്‍ 2021 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍. പരീക്ഷാകേന്ദ്രം കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനമാണ്.

പ്രായോഗിക പരീക്ഷകള്‍

രണ്ട്, നാല് സെമസ്റ്റര്‍ ബി.സി.എ. ഡിഗ്രി (2014 അഡ്മിഷന്‍ മുതല്‍ - റെഗുലര്‍/ സപ്ലിമെന്ററി) ഏപ്രില്‍ 2021 പ്രായോഗികപരീക്ഷകള്‍ ഡിസംബര്‍ ആറുമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അതത് പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം. ടൈംടേബിള്‍ വെബ്സൈറ്റില്‍.

Content Highlights: Spot Admission, Hallticket; Kannur University Latest Notifications