പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ഫെബ്രുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് (2018 അഡ്മിഷന്‍/സപ്ലിമെന്ററി 2017 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍/വീണ/വയലിന്‍/മൃദംഗം/ഡാന്‍സ്) (2019 അഡ്മിഷന്‍ - റെഗുലര്‍/2018 അഡ്മിഷന്‍- ഇംപ്രൂവ്മെന്റ്/2015-2017 അഡ്മിഷന്‍ - സപ്ലിമെന്ററി/2013 അഡ്മിഷന്‍ - മേഴ്സിചാന്‍സ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാത്തീയതി

നവംബര്‍ 5, 15, 16 എന്നീ തീയതികളില്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം./ബി.ബി.എ./ബി.എ.എല്‍എല്‍.ബി. സെപ്റ്റംബര്‍ 2021 പരീക്ഷയുടെ പ്രോജ്ക്ട് മൂല്യനിര്‍ണയവും വൈവയും യഥാക്രമം 20, 29, 30 എന്നീ തീയതികളില്‍ നടത്തും.

25-ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍എല്‍.ബി പരീക്ഷ ഡിസംബര്‍ ഒന്നുമുതല്‍ ആരംഭിക്കും.

സി.ബി.സി.എസ്. ബി.എസ്സി. 2015, 2016, 2017 അഡ്മിഷന്‍ മൂന്നാം സെമസ്റ്റര്‍ മാത്തമാറ്റിക്സ് വിദ്യാര്‍ത്ഥികളുടെ 2021 മാര്‍ച്ച് 27-ന് നടത്തിയ എം.എം. 1341 ആള്‍ജിബ്ര ആന്‍ഡ് കാല്‍ക്കുലസ് വിഷയത്തിന്റെ പരീക്ഷ റദ്ദാക്കിയിരിക്കുന്നു. പുനഃപരീക്ഷ 29-ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ അതത് കോളേജുകളില്‍.

23-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. പരീക്ഷയില്‍ നവംബര്‍ 25, 29, ഡിസംബര്‍ ഒന്ന് എന്നീ തീയതികളിലെ പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 2, 4 , 6 എന്നീ തീയതികളിലേക്കു മാറ്റി.

സ്പെഷ്യല്‍ പരീക്ഷ

ഓഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം. പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കോവിഡ്- 19 കാരണം എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

വിദ്യാര്‍ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 25 നകം പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.

Content Highlights: special exam, project evaluation: kerala university notifications