തിരുവനന്തപുരം: ഹയർ സെക്കൻഡറി ക്ലാസ്സുകളിലെ അധ്യാപന യോഗ്യതയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. lbsedp.lbscentre.in/setfeb20എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
ജനുവരി പത്തിനാണ് പരീക്ഷ. പേപ്പർ 1, പേപ്പർ 2 എന്നിങ്ങനെ രണ്ട് പേപ്പറുകളായാണ് പരീക്ഷ. എല്ലാ ഉദ്യോഗാർഥികൾക്കും പേപ്പർ 1-ൽ ഒരേ ചോദ്യങ്ങളാകും ഉണ്ടാവുക. ബിരുദാനന്തര ബിരുദ വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങളാകും രണ്ടാം പേപ്പറിൽ.
പരീക്ഷയ്ക്ക് ശേഷം എൽ.ബി.എസ് വെബ്സൈറ്റിൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കും. ഉത്തരസൂചിക സംബന്ധിച്ച് തർക്കമുള്ളവർക്ക് അഞ്ചുദിവസത്തിനകം പരാതി നൽകാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
Content Highlights: SET admitcard published download now