പരീക്ഷാ തീയതി

രണ്ടാംസെമസ്റ്റര്‍ എം.ബി.എ. (2020 അഡ്മിഷന്‍-റെഗുലര്‍/2019 അഡ്മിഷന്‍- സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ ഡിസംബര്‍ 17മുതല്‍ നടക്കും. പിഴയില്ലാതെ ഡിസംബര്‍ എട്ടുവരെയും, 525 രൂപ പിഴയോടെ ഡിസംബര്‍ ഒന്‍പതിനും, 1050 രൂപ സൂപ്പര്‍ഫൈനോടെ ഡിസംബര്‍ 10-നും അപേക്ഷിക്കാം. റെഗുലര്‍ വിദ്യാര്‍ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 45 രൂപവീതവും (പരമാവധി 210 രൂപ) സി.വി.ക്യാമ്പ് ഫീസായി പരീക്ഷാഫീസിനുപുറമേ അടയ്ക്കണം.

മൂന്നാം സെമസ്റ്റര്‍ ബി.വോക്. (2015മുതല്‍ 2018വരെയുള്ള അഡ്മിഷന്‍-സപ്ലിമെന്ററി/2014 അഡ്മിഷന്‍-മേഴ്സി ചാന്‍സ്-പഴയ സ്‌കീം) ബിരുദ പരീക്ഷകള്‍ 2022 ജനുവരി 11-ന് ആരംഭിക്കും.

ഒന്നും രണ്ടും സെമസ്റ്റര്‍ ബി.വോക്. (2015 മുതല്‍ 2018വരെയുള്ള അഡ്മിഷന്‍-സപ്ലിമെന്ററി/2014 അഡ്മിഷന്‍-മേഴ്സി ചാന്‍സ്-പഴയ സ്‌കീം) ബിരുദ പരീക്ഷകള്‍ ഡിസംബര്‍ 21-ന് ആരംഭിക്കും.

രണ്ടാംസെമസ്റ്റര്‍ സി.ബി.സി.എസ്.-സൈബര്‍ ഫൊറന്‍സിക് (പുതിയ സ്‌കീം 2020 അഡ്മിഷന്‍ - റെഗുലര്‍/2019 അഡ്മിഷന്‍-ഇപ്രൂവ്മെന്റ്/റീ-അപ്പിയറന്‍സ്, 2018/2017 അഡ്മിഷന്‍-റീ-അപ്പിയറന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 16-ന് ആരംഭിക്കും.

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. (പഴയ സ്‌കീം-1997മുതല്‍ 2009വരെയുള്ള അഡ്മിഷന്‍ - മെഴ്സി ചാന്‍സ്) ബിരുദ പരീക്ഷകള്‍ 2022 ജനുവരി നാലിന് ആരംഭിക്കും. രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.-ബി.എ./ബി.കോം. (2020 അഡ്മിഷന്‍-റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷകള്‍ ഡിസംബര്‍ 16-ന് ആരംഭിക്കും.

പരീക്ഷാഫലം

നാലാം വര്‍ഷ ബി.എസ്സി.-മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി (2016 അഡ്മിഷന്‍-റെഗുലര്‍), രണ്ടാംവര്‍ഷ ബി.എസ്സി. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി- സപ്ലിമെന്ററി (2008-2014, 2015-2016) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കോഴ്സ് ഫീസുമായി താഴെ കൊടുത്തിരിക്കുന്ന തീയതികളില്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഹാജരാകണം.

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- ഡിസംബര്‍ 16.

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അപ്ലൈഡ് ക്രിമിനോളജി-ഡിസംബര്‍ 13. രണ്ട് കോഴ്‌സുകള്‍ക്കും പ്രീഡിഗ്രി/പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കും.

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ആര്‍ട്ട് ഓഫ് ഹാപ്പിനെസ്-ഡിസംബര്‍ 10. യോഗ്യത: 18 വയസ്സിന് മുകളില്‍ പ്രായം, എഴുതാനും വായിക്കാനുമുള്ള കഴിവ്.

ഡിപ്ലോമ കോഴ്സ് ഇന്‍ കൗണ്‍സിലിങ്-ഡിസംബര്‍ 14. വിദ്യാഭ്യാസ യോഗ്യത: പ്രീഡിഗ്രി/പ്ലസ് ടു, കൂടാതെ ഈ വകുപ്പില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കൗണ്‍സിലിങ് പാസായിരിക്കണം.

ഡിപ്ലോമ കോഴ്സ് ഇന്‍ ഓര്‍ഗാനിക് ഫാമിങ്- ഡിസംബര്‍ 15.വിദ്യാഭ്യാസ യോഗ്യത: പത്താംക്ലാസ്, കൂടാതെ ഈ വകുപ്പില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഓര്‍ഗാനിക് ഫാമിങ് പാസായിരിക്കണം.വിവരങ്ങള്‍ക്ക്: ഫോണ്‍-8301000560.

Content Highlights: Seat Vaccancy, Exam Results; M.G University Latest Notifications