പരീക്ഷാത്തീയതി

ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. യു.ജി. (2013-2016 അഡ്മിഷന്‍-റീഅപ്പിയറന്‍സ്), ഒന്നാം സെമസ്റ്റര്‍ ബി.എസ്സി. സൈബര്‍ ഫൊറന്‍സിക് (2014-2018 അഡ്മിഷന്‍-റീഅപ്പിയറന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 10-ന് ആരംഭിക്കും.

സീറ്റൊഴിവ്

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ എം.എ. ഹിസ്റ്ററി പ്രവേശനത്തിന് എസ്.ടി. വിഭാഗത്തിലും എം.എ. അന്ത്രോപോളജിയില്‍ എസ്.സി., എസ്.ടി., ജനറല്‍ വിഭാഗങ്ങളിലും ഏതാനും സീറ്റൊഴിവുണ്ട്. ഫോണ്‍: 6238852247.

സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, സ്‌കൂള്‍ ഓഫ് ഡേറ്റ അനലിറ്റിക്സ് വകുപ്പുകളില്‍ എം.എസ്സി. മാത്തമാറ്റിക്സ് പ്രോഗ്രാമില്‍ ജനറല്‍ ഈഴവ, എച്ച്.ഒ.ബി.സി., ഇ.ഡബ്ല്യു.എസ്., മുസ്ലിം വിഭാഗങ്ങളിലും എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സില്‍ ജനറല്‍, ഈഴവ, എച്ച്.ഒ.ബി.സി. വിഭാഗങ്ങളിലും എം.എസ്സി. ഡേറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്സില്‍ ജനറല്‍, എച്ച്.ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. ഫോണ്‍: 8304870247.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ്സി. മൈക്രോബയോളജി (സി.എസ്.എസ്.) റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Content Highlights: seat vaccancy, exam result: M.G University notifications