സ്‌കോള്‍കേരള മുഖേനയുള്ള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ പ്രവേശനതീയതി നീട്ടി.

പിഴയില്ലാതെ 19 വരെയും 60 രൂപ പിഴയോടെ 27 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ടുദിവസത്തിനകം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്‌കോള്‍കേരളയുടെ സംസ്ഥാന ഓഫീസിലേക്ക് അയക്കണം.