വിവിധ മേഖലകളിലെ എം.ഫില്‍., പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ആഗ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ അപേക്ഷ ക്ഷണിച്ചു.

• റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ അംഗീകാരമുള്ള എം.ഫില്‍. ക്ലിനിക്കല്‍ സൈക്കോളജി പ്രോഗ്രാം പ്രവേശനത്തിന് സൈക്കോളജിയില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള (പട്ടിക/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 50 ശതമാനം) എം.എസ്സി. ബിരുദം വേണം. സ്റ്റേഴ്‌സ് തലത്തില്‍ സ്‌പെഷ്യല്‍ പേപ്പറായി ക്ലിനിക്കല്‍ സൈക്കോളജി അഭികാമ്യം.

• എം.ഫില്‍. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് പ്രോഗ്രാം പ്രവേശനത്തിന്, സോഷ്യല്‍ വര്‍ക്കില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള (പട്ടിക/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 50 ശതമാനം) മാസ്റ്റേഴ്‌സ് ഡിഗ്രി വേണം.

• സൈക്യാട്രിക് നഴ്‌സിങ്ങിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രോഗ്രാം (ഒരു വര്‍ഷം) പ്രവേശനത്തിന്, ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി (ജി.എന്‍.എം.), ബി.എസ്സി. നഴ്‌സിങ് യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍/സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഡ് നഴ്‌സായിരിക്കണം. സ്റ്റാഫ് നഴ്‌സായി ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

• പ്രവേശനപരീക്ഷയുണ്ടാകും. അപേക്ഷാഫോം www.imhh.org.in-ല്‍നിന്നും ഡൗണ്‍ലോഡു ചെയ്‌തെടുക്കാവുന്ന പ്രോuസ്പക്ടസില്‍ ഉണ്ട്. പൂരിപ്പിച്ച അപേക്ഷയും രേഖകളും രജിസ്‌ട്രേഡ്/സ്പീഡ് പോസ്റ്റ് വഴിയോ നേരിട്ടോ ഡിസംബര്‍ ഏഴിനകം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കണം.

Content Highlights: psychiatry programmes