കൊച്ചി: യു.കെ.യിലെ പ്‌ളിമൗത്ത് സര്‍വകലാശാലയുടെ സാമ്പത്തിക സഹായത്തോടെ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) നടക്കുന്ന ഗവേഷണപദ്ധതിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. സെപ്റ്റംബര്‍ ഒന്‍പതിന് 10.30ന് ആണ് അഭിമുഖം. മറൈന്‍ സയന്‍സില്‍ പിഎച്ച്.ഡി. ഉള്ളവര്‍ക്ക് പങ്കെടുക്കാം. മാസം 50,000 രൂപ വേതനം ലഭിക്കും.

താത്പര്യമുള്ളയവര്‍ ബയോഡേറ്റ സഹിതം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങള്‍ക്ക്: www.kufos.ac.in

Content Highlights: Post doctoral fellowship in kufos