പോളിടെക്നിക് അഡ്മിഷനു വേണ്ടിയിട്ടുള്ള റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് http://polyadmission.org എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. 

രണ്ടാമത്തെ അലോട്ട്മെന്റ് 29-ന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റ് പ്രകാരം പ്രവേശനം നേടാനാഗ്രഹിക്കുന്നവര്‍ 27നകം ഫീസടച്ച് ചേരേണ്ടതാണ്. ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്ന അപേക്ഷകര്‍ അവര്‍ക്ക് അലോട്ട്‌മെന്റ് കിട്ടിയ കോളേജില്‍ ഫീസ് അടച്ചു ചേരേണ്ടതാണ് . അപ്രകാരം ചെയ്യാത്തവരുടെ അലോട്ട്‌മെന്റ് റദ്ദ് ആകും. 

നിലവില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായ അപേക്ഷകര്‍ക്ക് അത് ഒന്നാമത്തെ ഓപ്ഷന്‍ അല്ലെങ്കിലും അവരുടെ ഹയര്‍ ഓപ്ഷന്‍ കാന്‍സല്‍ ചെയ്ത് അഡ്മിഷന്‍ എടുക്കാവുന്നതാണ്.

ഇപ്പോള്‍ ലഭിച്ച അലോട്ട്‌മെന്റ് നിലനിര്‍ത്തുകയും എന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളിലേക്കു മാറാന്‍ ആഗ്രഹിക്കുന്നതുമായ അപേക്ഷകര്‍ തിരികെ ലഭിക്കാത്ത സെക്യൂരിറ്റി ഡെപോസിറ്റ് ആയ 500 രൂപ ഏതെങ്കിലും ഗവണ്മെന്റ് / എയ്ഡഡ് പോളിടെക്നിക്കില്‍ അടച്ച് ഉയര്‍ന്ന ഓപ്ഷനുകള്‍ക്കായി കാത്തിരിക്കേണ്ടതാണ്. അങ്ങനെയുള്ള അപേക്ഷകര്‍ ഇനി വരുന്ന ഏതെങ്കിലും അലോട്ട്‌മെന്റുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതും അല്ലാത്തപക്ഷം അലോട്ട്‌മെന്റ് റദ്ദ് ആകുന്നതുമായിരിക്കും.

അഡ്മിഷന്‍ എടുക്കുന്ന കുട്ടികള്‍ക്ക് സെക്യൂരിറ്റി ഡെപോസിറ്റ് ആയ 500 രൂപ അവരുടെ കോഷന്‍ ഡെപോസിറ്റില്‍ അഡ്ജസ്റ്റ് ചെയ്യുന്നതാണ്. നിലവില്‍ ഏതെങ്കിലും അലോട്ട്‌മെന്റ് ലഭിക്കുകയും എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ സെക്യൂരിറ്റി ഡെപോസിറ്റ് അടക്കാതിരിക്കുകയും / അഡ്മിഷന്‍ എടുക്കാതിരിക്കുകയും ചെയ്യുന്ന അപേക്ഷകരുടെ നിലവില്‍ ലഭിച്ച ഓപ്ഷന്‍ റദ്ദ് ആകുന്നതാണ്. എന്നാല്‍ അവരെ നിലവില്‍ ലഭിച്ച ഓപ്ഷന്റെ ഉയര്‍ന്ന ഓപ്ഷനുകളിലേക്കു പരിഗണിക്കുന്നതാണ്.

അവസാനത്തെ അലോട്ട്‌മെന്റ് ലിസ്റ്റില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന അപേക്ഷകര്‍ നിര്‍ബന്ധമായും അലോട്ടുമെന്റ് ലഭിച്ച കോളേജില്‍ ചേരേണ്ടതാണ്. അല്ലാത്തപക്ഷം അവരുടെ അലോട്ട്‌മെന്റ് റദ്ദ് ആകുന്നതായിരുക്കും. നിലവില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന അപേക്ഷകര്‍ക്ക് അവരുടെ ഉയര്‍ന്ന ഓപ്ഷനുകളില്‍ മാറ്റം വരുത്താനോ ആവശ്യമില്ലാത്തത് നീക്കം ചെയ്യാനോ സാധിക്കുന്നതാണ്.

Content Highlights: Polytechnic Rank List and First Allotment Published