സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി ജില്ലാതലത്തില്‍ നോഡല്‍ പോളിടെക്‌നിക് കോളേജില്‍ വെച്ച് 28 മുതല്‍ 31 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഒരു ജില്ലയിലെ എല്ലാ പോളിടെക്‌നിക് കോളേജുകളിലേക്കും (സ്വാശ്രയമുള്‍പ്പെടെ) ഉള്ള പ്രവേശനത്തിന് അതതു ജില്ലകളിലെ നോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഹാജരായാല്‍ മതിയാവും. പ്രത്യേകം രജിസ്റ്റര്‍ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുപ്പിക്കുന്നതല്ല.
ജില്ലകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്ന സമയക്രമം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അതില്‍ പറഞ്ഞിട്ടുള്ള സമയക്രമം കൃത്യമായി പാലിച്ച് അപേക്ഷകര്‍ ബന്ധപ്പെട്ട നോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ ഹാജരാകേണ്ടതാണ്.
ഒന്നില്‍ക്കൂടുതല്‍ ജില്ലകളില്‍ ഹാജരാകാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത പ്രോക്‌സി ഫോറം പൂരിപ്പിച്ച് അപേക്ഷകന്റെയും രക്ഷാകര്‍ത്താവിന്റെയും ഒപ്പോടുകൂടി ഹാജരാക്കണം. ഒരു അപേക്ഷകന്‍ ഒന്നില്‍ക്കൂടുതല്‍ ജില്ലയില്‍ അഡ്മിഷന്‍ നേടിയാല്‍ അവസാനം നേടിയ അഡ്മിഷന്‍ മാത്രമേ നിലനില്‍ക്കൂ. അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ കോവിഡ്19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. വിവരങ്ങള്‍ക്ക്: www.polyadmission.org.
Content Highlights: Polytechnic diploma spot admission till December 31