ഹൈദരാബാദ് സെന്റര്‍ ഫോര്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ് (സി.ഇ.എസ്.എസ്.) ഡെവലപ്‌മെന്റ് സ്റ്റഡീസിലെ പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. തെലങ്കാന സര്‍വകലാശാലയുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്.

ഇക്കണോമിക്‌സ് (അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സ് ഉള്‍പ്പടെ), സോഷ്യോളജി/ആന്ത്രോപ്പോളജി/സോഷ്യല്‍ വര്‍ക്ക്, ഡവലപ്‌മെന്റ് സ്റ്റാറ്റിസ്റ്റിക്‌സ് (സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ് ഉള്‍പ്പടെ), പൊളിറ്റിക്കല്‍ സയന്‍സ്/പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കൊമേഴ്‌സ്/ബിസിനസ് മാനേജ്‌മെന്റ് (എം.ബി.എ. ഉള്‍പ്പെടെ), ജോഗ്രഫി എന്നീ സവിശേഷമേഖലകളിലാണ് ഗവേഷണത്തിന് അവസരം.

ബന്ധപ്പെട്ട വിഷയത്തില്‍ 55ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ (പട്ടികജാതി/വര്‍ഗ, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50ശതമാനം) പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം വേണം. എം.ഫില്‍. ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.

ജെ.ആര്‍.എഫിനുളള യു.ജി.സി.നെറ്റ് അല്ലെങ്കില്‍ സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത വേണം. രാജീവ്ഗാന്ധി നാഷണല്‍ ഫെല്ലോഷിപ്പ് ഉള്ളവര്‍, യു.ജി.സി - ഫാക്കല്‍ട്ടി ഡവലപ്‌മെന്റ് പദ്ധതിയില്‍ വരുന്നവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. പട്ടികജാതി/വര്‍ഗ, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവുണ്ട്.
അപേക്ഷ ജൂലായ് 19 വരെ https://cess.ac.in വഴി നല്‍കാം.

Content Highlights: PhD in Developmental Studies at Centre for Economic and Social Studies