ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് (ഐ.ഐ.എഫ്.എം.) ഭോപാല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഫോറസ്ട്രി മാനേജ്മെന്റ് (പി.ജി.ഡി.എഫ്.എം.), സസ്റ്റെയ്നബിലിറ്റി മാനേജ്മെന്റ് (പി.ജി.ഡി.എസ്.എം.) എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്ക് / തത്തുല്യ സി.ജി.പി.എ.യോടെയുള്ള, ബിരുദം/തത്തുല്യ യോഗ്യതയാണ് പ്രവേശനത്തിന് വേണ്ടത്. യോഗ്യതാകോഴ്സിന്റെ ഫൈനല്‍ പരീക്ഷ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ക്കു വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് കാറ്റ് 2019 അല്ലെങ്കില്‍ സാറ്റ് 2020-ല്‍ സാധുവായ ഒരു സ്കോര്‍ ഉണ്ടായിരിക്കണം.
അപേക്ഷ http://iifm.ac.in/ -ലെ പ്രോഗ്രാം ലിങ്ക് വഴി ഫെബ്രുവരി 20 വരെ നല്‍കാം. കാറ്റ് 2019/സാറ്റ് 2020 സ്കോര്‍ പരിഗണിച്ച്, അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി, റിട്ടണ്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഡബ്ല്യു.എ.ടി.), പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവ, മാര്‍ച്ച്/ഏപ്രില്‍ മാസത്തില്‍ ഉണ്ടാകും. കൊച്ചിയും ഇതിന് കേന്ദ്രമായിരിക്കും.
Content HIghlights: PG Diploma Programs at Indian Institute of Forest Management; Apply by 20 February