Kerala Universityകേരള സർവകലാശാലയ്ക്കു കീഴിലെ വിവിധ കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കുള്ള അപേക്ഷകൾ ജൂൺ 10 വരെ സമർപ്പിക്കാം. ജൂൺ 17-ന് ക്ലാസുകൾ ആരംഭിക്കും.

സർവകലാശാലയിലെ ബിരുദ പരീക്ഷാഫലം റെക്കോഡ് സമയത്തിനുള്ളിലാണ് പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു. ബി.കോം. പരീക്ഷകളുടെ ഫലം മേയ് 22-നും ബി.എസ്‌സി., ബി.എ. പരീക്ഷകളുടെ ഫലം 25-നും പ്രസിദ്ധീകരിച്ചിരുന്നു. 27280 കുട്ടികൾ പരീക്ഷയെഴുതിയതിൽ 13272 പേർ വിജയിച്ചു. 48.65 ആണ് വിജയശതമാനം.

കഴിഞ്ഞ വർഷങ്ങളിൽ ജൂൺ, ജൂലായ്‌ മാസം അവസാനത്തോടെയാണ് ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ആദ്യമായാണ് രണ്ടാഴ്ചയ്ക്കുള്ളിൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.

Content Highlights: PG Courses, Kerala University, Kerala University Admission