കേരള സർവകലാശാല വിവിധ വിഭാഗങ്ങളിലെ പി.ജി. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുണ്ട്. എം.എ., എം.എസ്‌സി., എം.ടെക്., എം.സി.ജെ., എം.ബി.എ. (ജനറൽ ആൻഡ് ടൂറിസം), എം.എൽ.ഐ.എസ്‌സി., എം.എസ്.ഡബ്യു., എം.എഡ്., എൽഎൽ.എം., എം.കോം. (ജനറൽ, ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻ) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

എം.എ.: ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിന്ദി, മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, അറബിക്, സംസ്കൃതം, റഷ്യൻ, ജർമൻ, ഭാഷാശാസ്ത്രം, ഫിലോസഫി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഇസ്‌ലാമിക് ഹിസ്റ്ററി, മ്യൂസിക്, ആർക്കിയോളജി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ

എം.എസ്‌സി.: ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ജനിറ്റിക്‌സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്, കെമിസ്ട്രി, അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ്, കംപ്യൂട്ടർ സയൻസ്, എൻവയോൺമെന്റൽ സയൻസസ്, ദിയോളജി, കംപ്യൂട്ടേഷണൽ ബയോളജി, ഡിമോഗ്രാഫി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്സ്, ആക്ച്വൂറിയൽ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ഇന്റഗ്രേറ്റീവ് ബയോളജി, അപ്ലൈഡ് സൈക്കോളജി, ഡേറ്റ സയൻസ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡേറ്റ അനലറ്റിക്സ്, ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ

എം.ടെക്.: കംപ്യൂട്ടർ സയൻസ് (ഡിജിറ്റൽ ഇമേജ് കംപ്യൂട്ടിങ് സ്പെഷ്യലൈസേഷൻ), ടെക്‌നോളജി മാനേജ്‌മെന്റ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഒപ്‌റ്റോ ഇലക്‌ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ)

വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in/#

അവസാനതീയതി: ഏപ്രിൽ രണ്ട്

പ്രവേശന പരീക്ഷ: മേയ് 19, 20, 22, 23, 24

പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, എറണാകുളം

Content Highlights: PG Admission at Kerala University: Apply on or before April 2