പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് രണ്ടാം ഘട്ട അലോട്ട്‌മെന്റ് https://lbscentre.in-ല്‍ പ്രസിദ്ധീകരിച്ചു. 

അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്ന് പ്രിന്റെടുത്ത ഫീ പേമെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ മാര്‍ച്ച് 26നകം ഫീസ് അടയ്ക്കണം. ഓണ്‍ലൈനായും ഫീസ് അടയ്ക്കാം. 

ഫീസ് അടച്ചവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ അവ ഓപ്ഷന്‍ ലിസ്റ്റില്‍നിന്ന് നീക്കംചെയ്യണം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടമാകുകയും അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുകയുമില്ല. 

ഫീസ് അടച്ചവര്‍ കോളേജുകളില്‍ പ്രവേശനം എടുക്കേണ്ടതില്ല. മൂന്നാംഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷന്‍ പുനഃക്രമീകരണം മാര്‍ച്ച് 27 വൈകീട്ട് അഞ്ചുവരെ നടക്കും. വിവരങ്ങള്‍ക്ക്: 0471-2560363, 64.

Content Highlights: Para medical, health inspector allotment published by LBS