നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി. 2020-ന് ഡിസംബര്‍ 31-ന് രാത്രി 11.50 വരെ https://ntaneet.nic.in വഴി അപേക്ഷിക്കാം. അപേക്ഷാഫീസ് ജനുവരി ഒന്നിന് രാത്രി 11.50 വരെ ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ്/ യു.പി.ഐ. വഴി അടയ്ക്കാം. മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെയാണ് പരീക്ഷ.
രാജ്യത്ത് എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്. (ആയുര്‍വേദം), ബി.യു.എം.എസ്. (യുനാനി), ബി.എസ്.എം.എസ്. (സിദ്ധ), ബി.എച്ച്.എം.എസ്. (ഹോമിയോപ്പതി) എന്നീ കോഴ്‌സുകളില്‍ 2020-ല്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ നീറ്റ് യു.ജി. 2020 യോഗ്യത നേടണം.
ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്. 15 ശതമാനം അഖിലേന്ത്യാ ക്വാട്ട, വിദേശത്തെ മെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നീറ്റ് അഭിമുഖീകരിക്കണം.
കേരളത്തില്‍ പ്രവേശനപരീക്ഷാകമ്മിഷണര്‍വഴി പ്രവേശനം നടത്തുന്ന മെഡിക്കല്‍ കോഴ്‌സുകള്‍, ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്., ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍, ബി.എസ്‌സി. ഫോറസ്ട്രി, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് എന്നിവയിലെ പ്രവേശനത്തിനും നീറ്റ് ബാധകമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://ntaneet.nic.in സന്ദര്‍ശിക്കുക.
Content Highlights: NEET 2020 application process to close on 321 December; Exam will be conducted on 3 May