IIITM-Kന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് - കേരള (ഐ.ഐ.ഐ.ടി.എം.- കെ.) കംപ്യൂട്ടർ സയൻസ് എം.എസ്‌സി., എം.എഫിൽ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്‌സുകൾ നടത്തുന്നത്.

എം.എസ്‌സി.: സൈബർ സെക്യൂരിറ്റി, മെഷീൻ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്, ജിയോസ്‌പേഷൽ അനലിറ്റിക്‌സ് എന്നീ സ്‌പെഷ്യലൈസേഷനുകളാണ് എം.എസ്‌സി കോഴ്‌സുകളിലുള്ളത്. 60 ശതമാനം മാർക്കിൽ (സി.ജി.പി.എ. 6.5) കുറയാതെ ഏതെങ്കിലും ശാസ്ത്ര / എൻജിനീയറിങ് / ടെക്‌നോളജി വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്‌സ് ഒരു വിഷയമായി ബിരുദതലത്തിൽ പഠിക്കണം. ജിയോ സയൻസ് സ്‌പെഷ്യലൈസേഷനോടെ 60 ശതമാനം മാർക്ക് വാങ്ങി ബിരുദം നേടിയവർക്ക് ജിയോ സ്‌പേഷൽ അനലിറ്റിക്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷയുണ്ട്. ഗേറ്റ്/നെറ്റ് സ്‌കോർ, കുസാറ്റ് കാറ്റ് റാങ്ക് ഉള്ളവരെ പ്രവേശനപ്പരീക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എം.ഫിൽ: ഇക്കോളജിക്കൽ ഇൻഫർമാറ്റിക്‌സിലും കംപ്യൂട്ടർ സയൻസിലുമാണ് പഠനാവസരം. എം.ഫിൽ ഇക്കോളജിക്കൽ ഇൻഫർമാറ്റിക്‌സ് പ്രവേശനത്തിന് എം.എസ്‌സി. നാച്വറൽ സയൻസ് (ബോട്ടണി, സുവോളജി, എൻവയോൺമെന്റൽ സയൻസ്, പ്ലാന്റ് സയൻസ്) ഫിസിക്കൽ സയൻസ് (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്) ആണ് യോഗ്യത.

എം.ഫിൽ കംപ്യൂട്ടർ സയൻസ് പ്രവേശനത്തിന് എം.എസ്‌സി, എം.സി.എ., എം.ടെക്. (കംപ്യൂട്ടർ സയൻസ് / ഐടി/ഇലക്‌ട്രോണിക്‌സ് / കമ്പ്യൂട്ടേഷണൽ സയൻസ് / ജിയോ ഇൻഫർമാറ്റിക്‌സ്) യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക. യോഗ്യതാപരീക്ഷയിൽ ചുരുങ്ങിയപക്ഷം കംപ്യൂട്ടർ സയൻസ് / ഐ.ടി. യിൽ മൂന്ന് പേപ്പറെങ്കിലുമുണ്ടാകണം.

യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

അവസാന തീയതി - മേയ് 31. വിവരങ്ങൾക്ക്: www.iiitmk.ac.in/admission

Content Highlights: MSc and M Phil in Computer Science at IIITM Kerala; apply before 31 May