കേരള സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളുടേയും 2021 ലെ മധ്യവേനല്‍ അവധി ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ആയിരിക്കും. മധ്യവേനല്‍ അവധി കഴിഞ്ഞ് ജൂണ്‍ ഒന്നിന് കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഗവണ്‍മെന്റില്‍ നിന്ന് എന്തെങ്കിലും തുടര്‍ നിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ ഈ തീയതികളില്‍ മാറ്റംവരാം.
 
പരീക്ഷാഫീസ്
 
ബി.കോം. എസ്.ഡി.ഇ. ഒന്നും രണ്ടും സെമസ്റ്റര്‍ (2019 അഡ്മിഷന്‍, 2018 അഡ്മിഷന്‍ ആന്റ് 2017 അഡ്മിഷന്‍) ഏപ്രില്‍ 2021 പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ എപ്രില്‍ 9 വരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍.
 
ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. (വിദൂരവിദ്യാഭ്യാസവിഭാഗം - 2019 അഡ്മിഷന്‍ - റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏപ്രില്‍ 9 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പരീക്ഷാഫീസിനു പുറമേ സി.വി. ക്യാമ്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ 5% തുകയും അധികമായി അടക്കേണ്ടതാണ്.
 
Content Highlighter : Mid-summer holidays from April 1 to May 31