ഇന്റര്‍വ്യൂ മാറ്റി

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസിലേക്ക് ടെക്നിക്കല്‍ അസിസ്റ്റന്റിനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 15-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷാ തീയതി

നാലാം സെമസ്റ്റര്‍ ഐ.എം.സി.എ. (2018 അഡ്മിഷന്‍ -റെഗുലര്‍/2017 അഡ്മിഷന്‍-സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014-2016 അഡമിഷന്‍- സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 19വരെയും 525 രൂപ പിഴയോടുകൂടി ജനുവരി 20-നും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 21-നും അപേക്ഷിക്കാം.

ജെ.ആര്‍.എഫ്. ഒഴിവ്

സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ് സിയറ്റ് ടയേഴ്സ് ലിമിറ്റഡുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പദ്ധതിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒരു ഒഴിവുണ്ട്. റബ്ബര്‍ പ്രത്യേക വിഷയമായി പോളിമര്‍ ടെക്നോളജിയില്‍ മാസ്റ്റേഴ്സ് ബിരുദമുള്ളവരെയാണ് പരിഗണിക്കുക. ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക്. യോഗ്യത അഭികാമ്യം. നാനോ മേഖലയില്‍ യോഗ്യതയോ, പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം. കരാറടിസ്ഥാനത്തില്‍ മൂന്നുവര്‍ഷത്തേക്കായിരിക്കും നിയമനം. പ്രതിമാസം 27,000 രൂപ പ്രതിഫലം ലഭിക്കും. ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്ലിസ്റ്റുകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ materials@mgu.ac.in  എന്ന ഇ-മെയില്‍ വിലാസത്തില്‍ ജനുവരി 25വരെ അയയ്ക്കാം. വിവരങ്ങള്‍ക്ക്: www.mgu.ac.in. 8281082083

പരീക്ഷാഫലം

2021 ജൂലായിലെ നാലാം സെമസ്റ്റര്‍ എം.എ. അനിമേഷന്‍/സിനിമ ആന്‍ഡ് ടെലിവിഷന്‍/ഗ്രാഫിക് ഡിസൈന്‍ (സി.എസ്.എസ്.-റെഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Content Highlights: mg university latest notifications