തിരുവനന്തപുരം: മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (എം.ബി.ബി.എസ്., ബി.ഡി.എസ്., സിദ്ധ കോഴ്‌സ് ഒഴികെ) അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. ഹോം പേജില്‍ നിന്ന് വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം.
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ നിശ്ചിത ഫീസ് 8 മുതല്‍ 12 വരെ തീയതികളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തരമോ ഒടുക്കണം.
അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ 12ന് വൈകീട്ട് 3നകം പ്രവേശനം നേടണം. നിശ്ചിതസമയത്തിനുള്ളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ടുമെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും.
Content Highlights: Medical, medical related course admission, allotment published