തിരുവനന്തപുരം: എം.ബി.ബി.എസ്., കോഴ്സിന്റെ രണ്ടാംഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് മോപ്-അപ്പ് കൗൺസിലിങ് ഓൺലൈനായി നടത്തും.
വിദ്യാർഥികൾക്ക് 12 മുതൽ 16ന് രാവിലെ 10 മണിവരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. അഖിലേന്ത്യ കൗൺസിലിങ്ങിലൂടെ എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളെ ഓൺലൈൻ മോപ്-അപ്പ് കൗൺസിലിങ്ങിൽ പരിഗണിക്കുന്നതല്ല.
മോപ്-അപ്പ് മാർഗനിർദേശങ്ങൾ അടങ്ങിയ വിശദമായ വിജ്ഞാപനം പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0471-2525300.
Content Highlights: MBBS MOP UP counselling students can register options online