ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍/സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളേജുകള്‍/സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയിലെ നീറ്റ് യു.ജി. അടിസ്ഥാനമാക്കിയുള്ള എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ കൗണ്‍സലിങ് നടപടികള്‍ www.hnbumu.ac.in -ല്‍ തുടങ്ങി. രണ്ടു മെഡിക്കല്‍ കോളേജുകളിലും രണ്ട് ഡെന്റല്‍ കോളേജുകളിലും ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകള്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍, അപേക്ഷ, ചോയ്‌സ് ഫില്ലിങ് എന്നിവയ്ക്ക് നവംബര്‍ 10 രാത്രി എട്ടുവരെ സമയമുണ്ട്. അര്‍ഹതയുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
കര്‍ണാടകത്തില്‍
കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി (കെ. ഇ.എ.) നടത്തുന്ന എം.ബി.ബി.എസ്., ബി.ഡി.എസ്. കംബൈന്‍ഡ് സെന്‍ട്രലൈസ്ഡ് കൗണ്‍സലിങ്ങിന് നവംബര്‍ 10 രാവിലെ 11 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. 10-ന് വൈകീട്ട് 5.30-നുമുമ്പ് രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കണം. അഖിലേന്ത്യാതലത്തില്‍ നികത്തുന്ന സീറ്റുകളും ലഭ്യമാണ്. വെബ്‌സൈറ്റ്: http://kea.kar.nic.in
ബിഹാറില്‍ 13 വരെ
ബിഹാര്‍ കംബൈന്‍ഡ് എന്‍ട്രന്‍സ് കോംപറ്റിറ്റീവ് എക്‌സാമിനേഷന്‍ ബോര്‍ഡ് നടത്തുന്ന എം.ബി.ബി.എസ്., ബി.ഡി.എസ്. ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് മെഡിക്കല്‍ അഡ്മിഷന്‍ കൗണ്‍സലിങ്ങിന് (യു.ജി.എം.എ. സി.) 13 രാത്രി 11.59 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. വിവരങ്ങള്‍ക്ക് https://bceceboard.bihar.gov.in/
Content Highlights: MBBS and BDS admission in Uttarakhand, Karnataka and Bihar apply now