മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.), എം.ബി.എ. ഇന്റര്‍നാഷണല്‍ ബിസിനസ് (ഐ.ബി.) എന്നീ രണ്ടു കോഴ്‌സുകളിലെ പ്രവേശനത്തിന് ബനാറസ് ഹിന്ദു സര്‍വകലാശാല (ബി.എച്ച്.യു.) അപേക്ഷ ക്ഷണിച്ചു.
രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമുകളില്‍ മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫിനാന്‍സ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ സ്‌പെഷ്യലൈസേഷനുകള്‍ രണ്ടു പ്രോഗ്രാമിലും ഉണ്ട്. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് സ്‌പെഷ്യലൈസേഷന്‍കൂടി എം.ബി.എ. (ഐ.ബി.) പ്രോഗ്രാമില്‍ ഉണ്ട്.
10+2+3 രീതിയില്‍ നേടിയ ബിരുദമോ, അഗ്രിക്കള്‍ച്ചര്‍, ടെക്‌നോളജി, മെഡിസിന്‍, എജ്യുക്കേഷന്‍, ലോ, ബിരുദമോ ഏതെങ്കിലും വിഷയത്തിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കുവണം.
കാറ്റ് 2019 സ്‌കോര്‍ വേണം. അവസാന തീയതി: ജനുവരി 25. വിവരങ്ങള്‍ക്ക്: www.bhuonline.in
Content Highlights: MBA Admissions at Banaras Hindu University; Apply by 25 January