മാതൃഭൂമി സില്‍വര്‍ബുള്ളറ്റില്‍ (www.silverbullet.in) കീം, നീറ്റ് പ്രവേശന പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ ക്രാഷ് കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും ശാസ്ത്രീയമായി പഠിക്കാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ എന്‍ട്രന്‍സ് ക്രാഷ് കോഴ്സാണ് സില്‍വര്‍ബുള്ളറ്റ്. എന്‍ജിനിയറിങ്/മെഡിക്കല്‍ എന്‍ട്രന്‍സ് ക്രാഷ് കോഴ്സിന് 3481 രൂപയാണ് ഫീസ്. എന്‍ജിനിയറിങ്-മെഡിക്കല്‍ എന്‍ട്രന്‍സ് ക്രാഷ് കോഴ്സുകള്‍ ഒരുമിച്ച് പഠിക്കുന്നതിന് 4641 രൂപയുമാണ് ഫീസ്.

സില്‍വര്‍ ബുള്ളറ്റിലൂടെ ഇനിയുള്ള സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തി വീട്ടിലിരുന്ന് പഠിക്കാനാകും. എല്ലാ ദിവസവും മോഡല്‍ പരീക്ഷകള്‍ എഴുതി സ്പീഡ് വര്‍ധിപ്പിക്കാം. പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ചുപയോഗിക്കാം. പ്രാക്ടീസ് ടെസ്റ്റുകളിലൂടെ ഉത്തരം ശരിയാണോ എന്ന് ഉറപ്പുവരുത്താം. അതനുസരിച്ച്, കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കാം. അധ്യാപകരുമായി ഓണ്‍ലൈനിലൂടെ സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനും അവസരമുണ്ടാകും.

വിഷയം തിരിച്ചുള്ള പാഠഭാഗങ്ങള്‍, കോണ്‍സെപ്റ്റ്സ് എളുപ്പത്തില്‍ റിവൈസ് ചെയ്യുവാന്‍ സഹായിക്കുന്ന ഫ്‌ളാഷ് കാര്‍ഡുകള്‍, ഓര്‍ത്തിരിക്കേണ്ട പ്രധാന ഇക്വേഷന്‍സ്, ടെസ്റ്റ് പേപ്പറുകള്‍, പ്രധാന പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ. മെയിന്‍, നീറ്റ്, കീം എന്നിവയുടെ മോഡല്‍ പരീക്ഷകളും ഇതിലുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7511141888 / 9895465519, www.silverbullet.in

Content Highlights: Mathrubhumi Silverbullet organises online classes for NEET and KEAM