തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ബിരുദാനന്തര ബിരുദകോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ഓഗസ്റ്റ് 10-ന് രാവിലെ 10 മുതല്‍ 12 വരെ വിവിധകേന്ദ്രങ്ങളില്‍ നടക്കും.

തിരുവനന്തപുരം (കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, വഴുതക്കാട്), എറണാകുളം (ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, എറണാകുളം സൗത്ത്, ചിറ്റൂര്‍ റോഡ്), കോഴിക്കോട് (ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്, നടക്കാവ്), തിരൂര്‍ (തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ്, വാക്കാട്) എന്നീ കേന്ദ്രങ്ങളില്‍വെച്ചാണ് പരീക്ഷ. ഹാള്‍ടിക്കറ്റ് ഓഗസ്റ്റ് അഞ്ചുമുതല്‍ ഇ-മെയില്‍ മുഖാന്തരം അപേക്ഷകര്‍ക്ക് ലഭിക്കുന്നതാണ്.

Content Highlights: Malayalam University entrance exam in August 10