സ്‌പോട്ട് അഡ്മിഷന്‍

സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ എം.എഡ്. 202123 ബാച്ചില്‍ പട്ടികജാതി വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ളവര്‍ യോഗ്യത/ ജാതി/ വരുമാനം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 10ന് 11 മണിക്കകം പഠനവകുപ്പിലെത്തി രജിസ്റ്റര്‍ചെയ്യണം. മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം. എന്‍.എസ്.എസ്./ എന്‍.സി.സി./ എക്‌സ് സര്‍വീസ് സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ അവ ഹാജരാക്കണം. പട്ടികജാതി വിദ്യാര്‍ഥികളുടെ അഭാവത്തില്‍ യഥാക്രമം പട്ടികവര്‍ഗ, ഒ.ഇ.സി., ഒ.ബി.സി., ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും. വിശദവിവരത്തിന് ഫോണ്‍: 04812731042.

സീറ്റൊഴിവ്

സ്‌കൂള്‍ ഓഫ് ഡേറ്റ അനലെറ്റിക്‌സ് വകുപ്പില്‍ എം.എസ്.സി. ഡേറ്റ സയന്‍സ് ആന്‍ഡ് അനലെറ്റിക്‌സ് ബാച്ചില്‍ (2021 അഡ്മിഷന്‍) എസ്.സി. വിഭാഗത്തില്‍ രണ്ടും, എസ്.ടി. വിഭാഗത്തില്‍ ഒന്നും സീറ്റൊഴിവുണ്ട്. അര്‍ഹരായവര്‍ അസല്‍ യോഗ്യത രേഖകളുമായി നവംബര്‍ 10ന് 3.30നകം എഡി. എ 11 സെക്ഷനില്‍ നേരിട്ട് എത്തണം. ഫോണ്‍: 8304870247.

സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഡേറ്റ അലിറ്റിക്‌സ് വകുപ്പുകളില്‍ എം.എസ്.സി. മാത്തമാറ്റിക്‌സ്, എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ്.സി. ഡേറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് കോഴ്‌സുകളിലേക്കുള്ള ക്യാറ്റ് എന്‍ട്രന്‍സ് ടെസ്റ്റില്‍ 100ന് മുകളില്‍ സ്‌കോര്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 10ന് നടത്തുന്ന ഓപ്പണ്‍ അഡ്മിഷനില്‍ പങ്കെടുക്കാം.

ക്യാറ്റ് സ്‌കോര്‍ 200ന് മുകളിലുള്ളവര്‍ ഉച്ചയ്ക്ക് 12ന് മുമ്പും 100നും 200നും ഇടയില്‍ ക്യാറ്റ് സ്‌കോര്‍ ഉള്ളവര്‍ വൈകീട്ട് മൂന്നിന് മുമ്പായും അസല്‍ യോഗ്യത രേഖകളുമായി എഡി എ 11 സെക്ഷനില്‍ നേരിട്ട് എത്തണം. ഫോണ്‍: 8304870247.

സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ എം.എസ്.സി. മാത്തമാറ്റിക്‌സ് ബാച്ചിലേക്ക് (2021 അഡ്മിഷന്‍) എസ്.സി. വിഭാഗത്തില്‍ മൂന്നും, എസ്.ടി. വിഭാഗത്തില്‍ ഒന്നും, എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് ബാച്ചിലേക്ക് (2021 അഡ്മിഷന്‍) എസ്.സി. വിഭാഗത്തില്‍ മൂന്നും, എസ്.ടി. വിഭാഗത്തില്‍ ഒന്നും സീറ്റൊഴിവുണ്ട്. അര്‍ഹരായവര്‍ അസല്‍ യോഗ്യത രേഖകളുമായി നവംബര്‍ 10ന് 3.30നകം എഡി. എ 11 സെക്ഷനില്‍ നേരിട്ട് എത്തണം. ഫോണ്‍: 8304870247.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ നടത്തുന്ന 202122 ബാച്ച് എം.എ. ഹിസ്റ്ററി കോഴ്‌സിന് എസ്.റ്റി. വിഭാഗത്തില്‍ ഒന്നും, എം.എ. ആന്ത്രോപോളജിയില്‍ എസ്.സി. വിഭാഗത്തില്‍ നാലും എസ്.റ്റി. വിഭാഗത്തില്‍ ഒന്നും സീറ്റൊഴിവുണ്ട്. ആന്ത്രോപോളജിയില്‍ ജനറല്‍ വിഭാഗത്തിലും ഏതാനും ഒഴിവുകള്‍ ഉണ്ട്. യോഗ്യരായവര്‍ നവംബര്‍ 10ന് 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പുല്ലരിക്കുന്ന് സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ എത്തിച്ചേരണം. ഫോണ്‍: 6238852247, 8547593689.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. (മോഡല്‍ 1, 2, 3) 2018 അഡ്മിഷന്‍ സപ്ലിമെന്ററി, ഒന്നാം സെമസ്റ്റര്‍ എം.എ. കഥകളിവേഷം പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 പരീക്ഷ

നാലാം സെമസ്റ്റര്‍ എം.ബി.എ. (2019 അഡ്മിഷന്‍  റെഗുലര്‍) പരീക്ഷ നവംബര്‍ 23ന് ആരംഭിക്കും.

Content Highlights: M G University News