പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റര്‍ എം.എ./ എം.എസ്സി./ എം.കോം./എം.സി.ജെ./എം.എസ്.ഡബ്ലിയു./ എം.റ്റി.എ./ എം.എച്ച്.എം./ എം.എം.എച്ച്./എം.റ്റി.റ്റി.എം (സി.എസ്.എസ്.) - 2020 അഡ്മിഷന്‍ - റെഗുലര്‍/ 2019 അഡ്മിഷന്‍ - ഇംപ്രൂവ്മെന്റ്/ 2019 അഡ്മിഷന്‍ - ഇംപ്രൂവ്മെന്റ്/ 2019, 2018, 2017, 2016 അഡ്മിഷന്‍ സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷന്‍ - മേഴ്സി ചാന്‍സ്) പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ (www.mgu.ac.in) ലഭ്യമാണ്.

അഞ്ചാംസെമസ്റ്റര്‍ ബി.ടെക്ക്. (പുതിയ സ്‌കീം -2010 മുതലുള്ള അഡ്മിഷന്‍ -സപ്ലിമെന്ററി/ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി 11.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെയും സിപാസിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഡ്. (ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ - 2019 അഡ്മിഷന്‍ - റെഗുലര്‍ - ദ്വിവത്സര കോഴ്സ്) പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കുള്ള സ്പെഷ്യല്‍ പരീക്ഷ ജനുവരി നാലിന് തുടങ്ങും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍

പരീക്ഷാഫലം

2021 ഓഗസ്റ്റിലെ നാലാംസെമസ്റ്റര്‍ എം.എസ്സി. മോളിക്കുലാര്‍ ബയോളജി ആന്‍ഡ് ജനറ്റിക് എന്‍ജിനീയറിങ് (നോണ്‍ -സി.എസ്.എസ്.- റെഗുലര്‍), 2021 ജൂലായിലെ നാലാംസെമസ്റ്റര്‍ എം.എസ്.ഡബ്ലിയു. (2019 അഡ്മിഷന്‍ -റെഗുലര്‍),

2021 ജൂലായിലെ നാലാം സെമസ്റ്റര്‍ എം.എസ്സി. ബയോസ്റ്റാറ്റിസ്റ്റിക്സ് (റെഗുലര്‍), 2021 ജൂലായിലെ നാലാം സെമസ്റ്റര്‍ എം.എസ്സി. മാത്തമാറ്റിക്സ്,

2021 ജൂലായിലെ നാലാം സെമസ്റ്റര്‍ എം.എസ്സി. ആക്ച്വരിയല്‍ സയന്‍സ് (സി.എസ്.എസ്.), 2021 ജനുവരിയിലെ മൂന്നാം സെമസ്റ്റര്‍ എം.എസ്സി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി - റെഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2021 ജൂലായിലെ നാലാംസെമസ്റ്റര്‍ എം.എസ്സി. ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് -റെഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി എന്നീ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.

Content Highlights: M.G University latest notifications