സര്‍ട്ടിഫിക്കറ്റ് കോഴ്സ്

ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ്, ബെയ്സിക് കൊണ്‍സിലിങ് ആന്‍ഡ് സൈക്കോതെറാപ്പി എന്ന വിഷയത്തില്‍ പത്തുദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ഫോണ്‍ -9746085144.

പരീക്ഷാകേന്ദ്രം

വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാംസെമസ്റ്റര്‍ സി.ബി.സി.എസ്. - ബി.എ/ ബി.കോം. (2020 അഡ്മിഷന്‍ -പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷകള്‍ക്കായി ഗവ. സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറ, പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ബി.കോം. വിദ്യാര്‍ത്ഥികള്‍, പുത്തന്‍കുരിശ് സെന്റ് തോമസ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് പരീക്ഷ എഴുതേണ്ടത്. വിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ ബി.വോക് (2015-2018 അഡ്മിഷന്‍ -സപ്ലിമെന്ററി/2014 അഡ്മിഷന്‍ - മേഴ്സി ചാന്‍സ് -പഴയ സ്‌കീം) പരീക്ഷകള്‍ ഡിസംബര്‍ 20-ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റര്‍ ബി. വോക് (2015-2018 അഡ്മിഷന്‍ -സപ്ലിമെന്ററി/2014 അഡ്മിഷന്‍ - മേഴ്സി ചാന്‍സ് -പഴയ സ്‌കീം) പരീക്ഷകള്‍ ഡിസംബര്‍ 23-ന് ആരംഭിക്കും. മൂന്നാം സെമസ്റ്റര്‍ ബി.വോക് (2015 -2018 അഡ്മിഷന്‍ - സപ്ലിമെന്ററി/2014 അഡ്മിഷന്‍ -മേഴ്സി ചാന്‍സ് -പഴയസ്‌കീം) പരീക്ഷകള്‍ ജനുവരി 11 -ന് ആരംഭിക്കും.

പരീക്ഷാഫലം

2021 ജൂലായില്‍ നടത്തിയ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് സി.എസ്.എസ്. നാലാം സെമസ്റ്റര്‍ പരീക്ഷ, മൂന്നാംസെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി. (2018 അഡ്മിഷന്‍-റെഗുലര്‍)/ ത്രിവത്സര എല്‍.എല്‍.ബി. (2014-2017 അഡ്മിഷന്‍ -സപ്ലിമെന്ററി/ 2013 അഡ്മിഷന്‍ - ഒന്നാം മേഴ്സി ചാന്‍സ്/ 2012 അഡ്മിഷന്‍ - രണ്ടാം മേഴ്സി ചാന്‍സ്/ 2012-ന് മുന്‍പുള്ള അഡ്മിഷന്‍ - മൂന്നാം മേഴ്സി ചാന്‍സ്) പരീക്ഷ, സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് 2021 നവംബറില്‍ നടത്തിയ 2019 ബാച്ച് -രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, (സോഷ്യല്‍ സയന്‍സസ് ഫാക്കല്‍റ്റി, സി.എസ്.എസ്.) പരീക്ഷ, 2021 ജൂലായില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. പ്ലാന്റ് ബയോടെക്നോളജി(റെഗുലര്‍) പരീക്ഷ, 2021 സെപ്റ്റംബറില്‍ നടന്ന രണ്ടാംസെമസ്റ്റര്‍ -എം. എസ്സി -മെഡിക്കല്‍ മൈക്രോബയോളജി(റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷ, 2021 നവംബറില്‍ നടന്ന പത്താം സെമസ്റ്റര്‍ ബി.ആര്‍ക് റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. www.mgu.ac.in എന്ന വെബ്സൈറ്റില്‍.

സാമ്പത്തികസഹായം

രാജ്യത്തിനകത്ത് വിവിധ സെമിനാറുകള്‍/ കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിന് പട്ടികജാതി-പട്ടികവര്‍ഗ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല സാമ്പത്തികസഹായം നല്‍കും. വിശദാംശങ്ങളും അപേക്ഷാഫോറവും വെബ്സൈറ്റില്‍.

Content Highlights: M.G University latest notifications