പരീക്ഷ

പി.എച്ച്.ഡി. പ്രിലിമിനറി/ക്വാളിഫൈയിങ് വര്‍ക്ക്-ജൂലായ് 20ാേ20 പരീക്ഷ പുതുക്കിയ സമയക്രമമനുസരിച്ച് 23, 24, 25 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. വോക്കല്‍, മ്യൂസിക് നവംബര്‍ 2020 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

തിരുത്തല്‍ വരുത്താം

സര്‍വകലാശാലാ 2021-22 അധ്യയനവര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം കിട്ടാത്തവര്‍ക്കും അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ വ്യാഴാഴ്ച നാലുമണിവരെ അവസരം. തിരുത്തിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കണം. ഫോണ്‍: 0494 2407016, 7017

പി.ജി. കമ്യൂണിറ്റി ക്വാട്ട

2021-22 അധ്യയനവര്‍ഷത്തെ പി.ജി. പ്രവേശനത്തിന് എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവര്‍ക്ക് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാന്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ സ്റ്റുഡന്റ്‌സ് ലോഗിനില്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട്‌ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 7017.

എം.കോം. പ്രവേശനം

സര്‍വകലാശാലാ കൊമേഴ്‌സ് പഠനവിഭാഗം എം.കോം. പ്രവേശനപരീക്ഷാ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഒന്നുമുതല്‍ 90 വരെ റാങ്കിലുള്ളവരുടെ പ്രവേശനം ബുധനാഴ്ച രാവിലെ 11-ന് പഠനവിഭാഗത്തില്‍ നടക്കും. രക്ഷിതാക്കളോടൊപ്പം ഹാജരാകണം. ഒന്നുമുതല്‍ 90 വരെയുള്ള റാങ്കില്‍ എസ്.ടി. വിഭാഗക്കാര്‍ ഇല്ലാത്തതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ട 393, 571, 670, 861 നമ്പര്‍ റാങ്കുകാരുമെത്തണം. ഫോണ്‍: 0494 2407363.

എം.എ. വിമന്‍സ് സ്റ്റഡീസ്

എം.എ. വിമന്‍സ് സ്റ്റഡീസ് പ്രവേശനത്തിന് അപേക്ഷിച്ച് ഷുവര്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം ബുധനാഴ്ച രാവിലെ പത്തുമണിക്ക്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്നുമുതല്‍ പത്തുവരെ സെമസ്റ്റര്‍ ബി.ആര്‍ക് 2004 സ്‌കീം, സിലബസ് പ്രകാരം 2004 മുതല്‍ 2010 വരെ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 30-ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ കോപ്പിയും ചലാന്‍ രസീതും സഹിതം ഡിസംബര്‍ നാലിനുമുന്‍പ് പരീക്ഷാഭവനിലെത്തണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യ അഞ്ച് പേപ്പര്‍വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നുവരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാഫീസ്. തീയതി പിന്നീട് പ്രഖ്യാപിക്കും.

Content Highlights: M.Com  admission, P.G Community quota: calicut university notifications