ര്‍ണാടകയിലെ എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്സുകളിലെ പ്രവേശനത്തിന് ഡിസംബര്‍ 17 വരെ kea.kar.nic.in വഴി അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസ് 18-ന് വൈകീട്ട് 5.30 വരെ അടയ്ക്കാം. പ്രവേശന ഏജന്‍സി കര്‍ണാടക എക്‌സാമിനേഷന്‍സ് അതോറിറ്റിയാണ് (കെ.ഇ.എ.).

നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഗവണ്‍മെന്റ്/പ്രൈവറ്റ്/എന്‍.ആര്‍.ഐ./അദര്‍ എന്നിങ്ങനെ നാലു വിഭാഗം സീറ്റുകള്‍ ലഭ്യമാണ്. ഗവണ്‍മെന്റ് കോളേജുകളിലെ 100 ശതമാനം പ്രൈവറ്റ് നോണ്‍ മൈനോറിറ്റി കോളേജില്‍ എം.ബി.ബി.എസിന് 40 ശതമാനം, ബി.ഡി.എസിന് 35 ശതമാനം, സ്വകാര്യ മൈനോറിറ്റി (റിലിജിയസ് ആന്‍ഡ് ലിംഗ്വിസ്റ്റിക്‌സ്) മെഡിക്കല്‍/ഡെന്റല്‍ കോളേജില്‍ 25 ശതമാനം സീറ്റുകള്‍ ഗവ. സീറ്റായിരിക്കും. ഇത് കര്‍ണാടകക്കാര്‍ക്കുള്ള സീറ്റാണ്.

പ്രൈവറ്റ് സീറ്റുകളില്‍ കര്‍ണാടകക്കാര്‍ക്ക് സംവരണംചെയ്ത സീറ്റുകളും അഖിലേന്ത്യാതലത്തില്‍ നികത്തുന്ന ഓപ്പണ്‍ സീറ്റുകളുമുണ്ട്. കര്‍ണാടകക്കാരല്ലാത്തവരെ പ്രൈവറ്റ് സീറ്റില്‍ അഖിലേന്ത്യാതലത്തില്‍ നികത്തുന്ന സീറ്റില്‍ പരിഗണിക്കും. അവര്‍ക്ക് അവരുടെ സംസ്ഥാനത്ത് സംവരണ ആനുകൂല്യമുണ്ടെങ്കിലും കര്‍ണാടകത്തിലെ ഈ പ്രവേശനത്തിന് നീറ്റ് യു.ജി. 2021-ല്‍ 50-ാം പെര്‍സന്റൈല്‍ കട്ട് ഓഫ് സ്‌കോര്‍ ഉണ്ടായിരിക്കണം.

Content Highlights: M.B.B.S applications invited for karnataka