തിരുവനന്തപുരം: ത്രിവത്സര എല്‍എല്‍.ബി. കോഴ്സ്, കെ-മാറ്റ്, ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി. എന്നിവയുടെ പ്രവേശനപ്പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 20, 21, 22 തീയതികളില്‍ നടക്കും.

വൈകിയെത്തുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ (ആധാര്‍/വോട്ടര്‍ ഐ.ഡി./ഡ്രൈവിങ് ലൈസന്‍സ്/പാന്‍കാര്‍ഡ്) എന്നിവയിലേതെങ്കിലും കൊണ്ടുവരേണ്ടതാണ്.

കാല്‍ക്കുലേറ്റര്‍, മൊബൈല്‍ഫോണ്‍, സ്മാര്‍ട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വെക്കരുത്. ക്വാറന്റീനിലോ /ഹോട്‌സ്പോട്ടിലോ ഉള്ള വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും മറ്റു വിദ്യാര്‍ഥികളുമായോ രക്ഷിതാക്കളുമായോ സമ്പര്‍ക്കത്തിലാവരുത്. പൊതുനിര്‍ദേശങ്ങള്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0471-2525300.

Content Highlights: LLB Entrance exams from june 20