തിരുവനന്തപുരം: എല്‍എല്‍.എം. പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്ട്‌മെന്റിന് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് രണ്ടുമണി വരെയായി നീട്ടി.

ഈ ഘട്ടത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ എറണാകുളം ശ്രീനാരായണ ലോ കോളേജിലെ എല്‍എല്‍.എം. (ക്രിമിനല്‍ ലോ), എല്‍എല്‍.എം. (കോമേഴ്‌സ്യല്‍ ലോ) എന്നീ കോഴ്‌സുകളിലേക്കും വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷനുകള്‍ നല്‍കാം. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും പ്രോസ്‌പെക്ടസ് ക്ലോസ് 4 പ്രകാരമുള്ള യോഗ്യത നേടിയിട്ടുള്ളതുമായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓപ്ഷന്‍ നല്‍കാം. ഫോണ്‍: 0471 2525300.