തൃക്കരിപ്പൂര്‍: ഇ.കെ.എന്‍.എം. ഗവ. പോളിടെക്നിക് കോളേജില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് 18, 19 തീയതികളില്‍ മുന്നാംഘട്ട തത്സമയ പ്രവേശനം നടക്കും. 18-ന് കംപ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, ബയോമെഡിക്കല്‍ എന്നീ വിഷയങ്ങളിലേക്കും 19-ന് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് വിഷയങ്ങളിലേക്കുമാണ് പ്രവേശനം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍പേര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 8.30 മുതല്‍ 10.30വരെ കോളേജില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ പ്രവേശനംലഭിച്ചവര്‍ അഡ്മിഷന്‍ സ്ലിപ്പ്, ഫീ രശീതി, പി.ടി.എ. ഫണ്ട് എന്നിവ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org, www.gpttcrikaripur.in, ഫോണ്‍: 0467 2211400, 9946457866, 9497644788

Content Highlights: live admission for first year courses in E.K.N.M government polytechnic college