എം.സി.എ. തത്സമയ പ്രവേശനം

തലശ്ശേരി പാലയാട് ജാനകി അമ്മാള്‍ കാമ്പസിലെ ഐ.ടി. സെന്ററില്‍ ഒന്നാം സെമസ്റ്റര്‍ എം.സി.എ. കോഴ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ജനറല്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് 22-ന് രാവിലെ 10.30-ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പില്‍ നടത്തുന്ന തത്സമയ പ്രവേശനത്തില്‍ പങ്കെടുക്കാം.

പരീക്ഷ പുനഃക്രമീകരിച്ചു

രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്), ഏപ്രില്‍ 2021 പരീക്ഷകള്‍ പുനഃക്രമീകരിച്ചു. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. (റഗുലര്‍/സപ്ലിമെന്ററി), നവംബര്‍ 2020 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകള്‍ 27-വരെ സ്വീകരിക്കും.

സെനറ്റിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തു

സര്‍വകലാശാലാ സെനറ്റിലെ ഒഴിവുകളിലേക്ക് നിയമസഭാ സാമാജികരുടെ മണ്ഡലത്തില്‍നിന്നും കെ.കെ. ശൈലജ, എം. വിജിന്‍ എന്നിവരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മേയര്‍/ചെയര്‍മാന്‍/പ്രസിഡന്റുമാര്‍ എന്നിവരുടെ മണ്ഡലങ്ങളില്‍നിന്നും പി.പി. ദിവ്യ (ജില്ലാ പഞ്ചായത്ത്), മാധവന്‍ മണിയറ (ബ്ലോക്ക് പഞ്ചായത്ത്), കെ.എഫ്. അലക്‌സാണ്ടര്‍, അഡ്വ. എ.പി. ഉഷ, പി.വി. ബാലകൃഷ്ണന്‍ (ഗ്രാമപ്പഞ്ചായത്ത്), കെ.എം. ജമുനാറാണി (നഗരസഭ) എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: live admission, exam reschedule; kannur university news