പരീക്ഷാ രജിസ്‌ട്രേഷന്‍

ആരോഗ്യശാസ്ത്ര സര്‍വകലാശാല ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന ഫൈനല്‍ ബി.എച്ച്.എം.എസ്. ഡിഗ്രി സപ്ലിമെന്ററി (2010, 2015 സ്‌കീം) പരീക്ഷയ്ക്ക് ജനുവരി 17 വരെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. ഫെബ്രുവരി 11-ന് തുടങ്ങുന്ന സെക്കന്‍ഡ് ബി.എച്ച്.എം.എസ്. ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷയ്ക്ക് ജനുവരി 19 വരെയും ഫെബ്രുവരി 21-ന് തുടങ്ങുന്ന സെക്കന്‍ഡ് പ്രൊഫഷണല്‍ എം.ബി.ബി.എസ്. ഡിഗ്രി റെഗുലര്‍ (2019 സ്‌കീം) പരീക്ഷയ്ക്ക് ജനുവരി 17 മുതല്‍ ഫെബ്രുവരി അഞ്ചുവരെയും ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ചെയ്യാം.

ഫെബ്രുവരി 23-ന് തുടങ്ങുന്ന മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പാര്‍ട്ട് രണ്ട് സപ്ലിമെന്ററി പരീക്ഷയ്ക്ക് ജനുവരി 28 മുതല്‍ ഫെബ്രുവരി ഏഴുവരെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാകേന്ദ്രങ്ങള്‍

ജനുവരി 17-ന് തുടങ്ങുന്ന എം.ഡി.എസ്. പാര്‍ട്ട് ഒന്ന് സപ്ലിമെന്ററി തിയറി പരീക്ഷയ്ക്ക് കണ്ണൂര്‍ ഡെന്റല്‍ കോളേജ്, ചാലിശ്ശേരിയിലെ റോയല്‍ ഡെന്റല്‍ കോളേജ്, കോഴിക്കോട് കെ.എം.സി.ടി. ഡെന്റല്‍ കോളേജ്, മലപ്പുറം എം.ഇ.എസ്. ഡെന്റല്‍ കോളേജ്, തൃശ്ശൂര്‍ പി.എസ്.എം. ഡെന്റല്‍ കോളേജ്, കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

മൂവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജ്, തിരുവല്ല പുഷ്പഗിരി ഡെന്റല്‍ കോളേജ്, എറണാകുളം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ്, എറണാകുളം സെയ്ന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജ്, കോട്ടയം ഗവ. ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ കോട്ടയം ഗവ. ഡെന്റല്‍ കോളേജിലാണ് ഹാജരാകേണ്ടത്. തിരുവനന്തപുരം നൂറുല്‍ ഇസ്ലാം ഡെന്റല്‍ കോളേജ്, വട്ടപ്പാറ പി.എം.എസ്. ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വട്ടപ്പാറ പി.എം.എസ്. ഡെന്റല്‍ കോളേജില്‍ പരീക്ഷ എഴുതണം.

Content Highlights: latest kerala health university notifications